കാസര്‍കോട്: ചെറുവത്തൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. കൂള്‍ബാര്‍ മാനേജരായ പടന്ന സ്വദേശി ടി അഹമ്മദാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷണസംഘം അറിയിച്ചു.
പിടിയിലായ അഹമ്മദിന്‍റെ അറസറ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് പുറത്ത് വരുന്നവിവരം. വിദേശത്തുള്ള മറ്റൊരു പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. സംഭവത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഭക്ഷ്യ സുരക്ഷ വകുപ്പ് ജില്ല കലക്‌ടര്‍ക്ക് കൈമാറിയിട്ടുണ്ട്.
ഭക്ഷ്യവിഷബാധയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരേഗതിയുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് വിവിധ ആശുപത്രികളിലായി നിരവധി പേരാണ് ചികിത്സയില്‍ കഴിയുന്നത്. മെയ് ഒന്നിനാണ് ചെറുവത്തൂരിലെ കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ പെണ്‍കുട്ടി മരിച്ചത്.
Also read: വില്ലനായത് ഷവർമയോ; 16കാരി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചു, 15 പേര്‍ ചികിത്സയില്‍