കാസർകോട്: ആരോഗ്യമുള്ള ജനതയെ സൃഷ്ടിക്കലാണ് കായിക ക്ഷേമ വകുപ്പിന്‍റെ ലക്ഷ്യമെന്ന് മന്ത്രി ഇ.പി.ജയരാജൻ. എല്ലാവർക്കും ആരോഗ്യം ഉറപ്പു വരുത്താൻ കായിക പരിശീലനങ്ങളും യോഗയും സഹായകമാണ്. കാസർകോട് ജില്ലയിലെ പിലിക്കോട് സന്തോഷ് ട്രോഫി താരം കെ.പി രാഹുലിന് കായിക വകുപ്പ് നിർമിച്ച് നൽകിയ വീടിന്‍റെ താക്കോൽ ദാനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. രാഹുലിന് വീട് നിർമിച്ച് നൽകിയത് കായിക താരങ്ങൾക്ക് ആകെ ആത്മവിശ്വാസം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. 464 കായിക താരങ്ങൾക്ക് ഈ സർക്കാർ, ജോലി നൽകി. 264 കായികതാരങ്ങൾക്ക് സൂപ്പർ ന്യൂമറി തസ്തികയുണ്ടാക്കി ജോലി നൽകി. 44 മൾട്ടി പർപസ് ഇൻഡോർ സ്റ്റേഡിയം നിർമിച്ചു. 1000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കായിക മേഖലയിൽ നടന്നത്.
സന്തോഷ് ട്രോഫി ഫുട്ബോൾ താരം കെ പി രാഹുലിന്‍റെ വീടെന്ന ജീവിത സ്വപ്നമാണ് യാഥാർഥ്യമായത്. സർക്കാർ ജോലി നൽകിയതിനൊപ്പം കായിക വകുപ്പ് നിർമിച്ച് നൽകിയ വീടിന്‍റെ താക്കോല്‍ കൈമാറ്റം കായിക-യുവജനകാര്യ മന്ത്രി ഇ.പി.ജയരാജൻ നേരിട്ടെത്തി കേരള പിറവി ദിനത്തിൽ നിർവഹിച്ചതിന്‍റെ ആഹ്ളാദത്തിലാണ് രാഹുൽ. വീടിന്‍റെ പാലുകാച്ചൽ ചടങ്ങിനും മന്ത്രി നേതൃത്വം നൽകി. കേരള സർക്കാർ കായിക മേഖലയ്ക്ക് നൽകുന്ന കരുതലിന്‍റെ നേർസാക്ഷ്യമായി ചടങ്ങ് മാറി. പിലിക്കോട് നടന്ന ചടങ്ങിൽ എം.രാജഗോപാലൻ എം എൽ എ അധ്യക്ഷത വഹിച്ചു.
സന്തോഷ് ട്രോഫി താരം കെ.പി രാഹുലിന് വീട് നിർമിച്ച് നൽകി കായിക ക്ഷേമ വകുപ്പ് - EP jayarajan
കെ.പി രാഹുലിന് കായിക വകുപ്പ് നിർമിച്ച് നൽകിയ വീടിന്‍റെ താക്കോല്‍ കൈമാറ്റം മന്ത്രി ഇ.പി.ജയരാജന്‍ നിര്‍വഹിച്ചു
![സന്തോഷ് ട്രോഫി താരം കെ.പി രാഹുലിന് വീട് നിർമിച്ച് നൽകി കായിക ക്ഷേമ വകുപ്പ് Santhosh trophy KP Rahul Sports and Welfare EP jayarajan Kasarkod](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9393721-thumbnail-3x2-zsf.jpg?imwidth=3840)