ETV Bharat / state

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി ഉണ്ണികൃഷ്‌ണൻ പുഷ്പ്പഗിരി അന്തരിച്ചു - പി ഉണ്ണികൃഷ്‌ണൻ പുഷ്പ്പഗിരി അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് ഒരു മാസമായി മംഗലാപുരത്ത് ചികിത്സയിലായിരുന്നു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മരണം  മാധ്യമ പ്രവര്‍ത്തകന്‍ പി ഉണ്ണികൃഷ്‌ണൻ പുഷ്പ്പഗിരി  unnikrishnan pushpagiri passes away  കാസർകോട്  കാസര്‍കോട് വാര്‍ത്തകള്‍  latest news updates in kasargod  പി ഉണ്ണികൃഷ്‌ണൻ പുഷ്പ്പഗിരി അന്തരിച്ചു  unnikrishnan pushpagiri death
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പി. ഉണ്ണികൃഷ്‌ണൻ പുഷ്പ്പഗിരി അന്തരിച്ചു
author img

By

Published : Sep 7, 2022, 6:19 PM IST

കാസർകോട്: മുതിർന്ന മാധ്യമ പ്രവർത്തകനും സീനിയർ ജേണലിസ്റ്റ് ഫോറം ജില്ല ട്രഷററുമായ പി ഉണ്ണികൃഷ്‌ണന്‍ പുഷ്പ്പഗിരി (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഒരു മാസമായി മംഗലാപുരത്ത് ചികിത്സയിലായിരുന്നു. കാസർകോട് പ്രസ് ക്ലബ് മുൻ സെക്രട്ടറി, ഉത്തരദേശം ദിനപത്രത്തിന്‍റെ സബ് എഡിറ്റർ, പ്രസ് ട്രസ്റ്റ് ഇന്ത്യയുടെ (പിടിഐ) ജില്ല ലേഖകന്‍, ഹരിണാക്ഷിയന്മ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്‍റ്, പത്രപ്രവർത്തക ഭവന നിർമാണ സംഘം ഡയറക്‌ടർ, രജനി ബാലജനസഖ്യം ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

കാഞ്ഞങ്ങാട് നിന്ന് പ്രസിദ്ധീകരിക്കുന്ന നവത ദിനപത്രത്തിലൂടെയാണ് നാല് പതിറ്റാണ്ട് മുമ്പ് പത്രപ്രവർത്തന രംഗത്തേക്കുള്ള പ്രവേശം. ആദ്യകാലങ്ങളില്‍ നാടക രംഗങ്ങളില്‍ സജീവമായിരുന്ന ഇദ്ദേഹം നിരവധി നാടകങ്ങളും നാടക ഗാനങ്ങളും രചിച്ചിട്ടുണ്ട്. മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിനും അര്‍ഹനായി.

പത്മിനിയാണ് ഭാര്യ. അനൂപ് കൃഷ്‌ണന്‍ (ഗൾഫ് ഏഷ്യൻ മെഡിക്കൽ സെന്‍റര്‍, സൗദി അറേബ്യ), അഞ്ചു കൃഷ്‌ണന്‍ (മ്യൂസിക്ക് വിദ്യാർഥി) എന്നിവർ മക്കളാണ്. സംസ്‌കാരം വ്യാഴാഴ്‌ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.