കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടിയിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ കവർച്ച. മോഷണം പോയ പഞ്ചലോഹ വിഗ്രഹം സമീപത്തെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച നിലയില്‍. ക്ഷേത്രത്തിലെ രണ്ട് ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് മുഴുവന്‍ പണവും കവര്‍ന്നു.
ഇന്ന് (ഓഗസ്റ്റ് 20) പുലര്‍ച്ചെ നാല് മണിയോടെയാണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. രാവിലെ ക്ഷേത്രത്തിലെ പൂജാരി എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. രണ്ട് ലക്ഷം രൂപ വിലമതിക്കുന്നതാണ് പഞ്ചലോഹ വിഗ്രഹം.
വിഗ്രഹം മോഷ്‌ടിച്ച ശേഷം കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചതാവാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്‌ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ക്ഷേത്രത്തിന് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
also read: കൊല്ലത്ത് ക്ഷേത്രത്തിൽ നിന്ന് ആമ വിളക്ക് മോഷ്‌ടിച്ച സംഭവം; രണ്ട് പ്രതികൾ പിടിയിൽ