കാസർകോട്: നഗരസഭയിൽ മുസ്ലീം ലീഗിന്‍റെ കോട്ടയായ 31ആം വാര്‍ഡില്‍ ഭീഷണി ഉയര്‍ത്തി റിബല്‍ സ്ഥാനാര്‍ഥി. ലീഗിന്‍റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് രംഗത്തെത്തിയതോടെ കാസര്‍കോട് നഗരസഭയിലെ ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് പോരാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ് തായലങ്ങാടി പ്രദേശം.
ഇവിടെ മുസ്ലിംലീഗ് സ്ഥാനാര്‍ഥിയായ മുഹമ്മദ്‌കുഞ്ഞി തായലങ്ങാടിക്കെതിരെ ലീഗിലെ തന്നെ സലാം കുന്നിലാണ് പൊതു സ്വതന്ത്രനായി മത്സരിക്കുന്നത്. കാലങ്ങളായി ലീഗ് പ്രതിനിധികള്‍ മാത്രം വിജയിക്കുന്ന വാര്‍ഡില്‍ ആരാണ് കരുത്തന്‍ എന്ന് തെളിയിക്കാനുള്ള വേദി കൂടിയായി മാറുകയാണ് തിരഞ്ഞെടുപ്പ് രംഗം. നാടിന്‍റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പോലും പരിഹരിക്കാന്‍ നിലവിലെ കൗണ്‍സിലര്‍ തയ്യാറാകാത്തതിലെ പ്രതിഷേധമാണ് തന്‍റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നിലെന്ന് സലാം കുന്നില്‍ വ്യക്തമാക്കുന്നു. നാട്ടുകാരുടെ പൊതുവികാരം തനിക്കൊപ്പമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു സലാം.