കാസർകോട് : അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠാ ചടങ്ങ് മത വിദ്വേഷം വളർത്താനുള്ള രാഷ്ട്രീയ പദ്ധതിയെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി അയോധ്യയെ ഉപയോഗിക്കുകയാണ്( Ram Temple Inauguration And Cpm). അതിനാണ് പ്രധാനമന്ത്രിയും, ഉത്തർപ്രദേശ് സർക്കാരും ശ്രമിക്കുന്നത്. ഇത് ഭരണഘടന മൂല്യങ്ങൾക്കും സുപ്രിംകോടതി വിധിക്കും എതിരാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ല. സിപിഎം എല്ലാ മതത്തെയും ബഹുമാനിക്കുന്ന പാർട്ടിയാണ്. വിശ്വാസ താൽപര്യം സംരക്ഷിക്കാൻ സിപിഎം എന്നും ഉണ്ടാകും.
ക്ഷേത്ര ഉദ്ഘാടനത്തിന്‍റെ പേരിൽ പ്രധാനമന്ത്രി ഒരു പ്രത്യേക മത വിഭാഗത്തിൽ പെട്ടവരുടെ താൽപര്യങ്ങൾ മാത്രം ഉയർത്തിപ്പിടിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു. കാസർകോട് സംഘടിപ്പിച്ച പലസ്‌തീന്‍ ഐക്യദാർഢ്യ സദസ് ഉദ്ഘടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു സീതാറാം യെച്ചൂരി.
മോദി ഗവൺമെന്‍റ് ഇസ്രായേലിനെ പിന്തുണക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അതിനു എതിരായ നിലപാടാണ് നാം സ്വീകരിച്ചതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.ച്ചൂരി കൂട്ടിച്ചേർത്തു.