ETV Bharat / state

പെരിയ കേസ് : രഹസ്യമൊഴിയുടെ പകർപ്പ്  പ്രതിഭാഗത്തിന് കൈമാറി - യൂത്ത് കോൺഗ്രസ്

കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുമ്പ് പ്രതികൾ ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്ന ദൃക്സാക്ഷികളുടെ മൊഴി പകർപ്പാണ് പ്രതിഭാഗത്തിന് കൈമാറിയത്.

പെരിയ കേസ്
author img

By

Published : Jul 19, 2019, 4:58 PM IST

Updated : Jul 19, 2019, 7:29 PM IST

കാസർകോട്: പെരിയ ഇരട്ട കൊലക്കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച സാക്ഷികളുടെ രഹസ്യമൊഴിയുടെ പകർപ്പ് പ്രതിഭാഗത്തിന് കൈമാറി. ജീവന് ഭീഷണിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി മൊഴി പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കരുതെന്ന അന്വേഷണ സംഘത്തിന്‍റെ ആവശ്യം കോടതി തള്ളുകയായിരിന്നു.

പെരിയ കേസിൽ രഹസ്യമൊഴിയുടെ പകർപ്പ് പ്രതിഭാഗത്തിന് കൈമാറി

കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച നിർണായക തെളിവായ സാക്ഷികളുടെ മൊഴിപകർപ്പാണ് പ്രതിഭാഗത്തിന് കൈമാറിയത്. കുറ്റപത്രത്തിന്‍റെ പകര്‍പ്പില്‍ മുഴുവന്‍ വിവരങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകര്‍ രംഗത്ത് വന്നതിനെ തുടര്‍ന്നാണ് ഹൊസ്‌ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതി സാക്ഷിമൊഴിയുടെ പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കിയത്. കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുമ്പ് പ്രതികൾ ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്ന ദൃക്സാക്ഷികളുടെ മൊഴി പകർപ്പാണ് പ്രതിഭാഗത്തിന് കൈമാറിയത്.
ഇതിനിടയിൽ കേസിലെ വിചാരണ നടപടികൾ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. കുറ്റപത്രത്തോടൊപ്പം നൽകിയ അനുബന്ധരേഖകൾ, ഫോൺകോളുകളുടെ വിവരങ്ങൾ, ചില സാക്ഷികളുടെ രഹസ്യമൊഴികൾ എന്നിവയുടെ പകർപ്പ് പ്രതികൾക്ക് നൽകിയിരുന്നില്ല. ഇവ പ്രതിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മേൽ കോടതിയിലേക്ക് കൈമാറാൻ താമസം ഉണ്ടായത്.
2019 ഫെബ്രുവരി 17നാണ് ഇരട്ടക്കൊലപാതകം നടന്നത്. 14 പേർ പ്രതി പട്ടികയിലുള്ള കേസിൽ 229 സാക്ഷികൾ, 105 തൊണ്ടി മുതലുകൾ, അമ്പതോളം രേഖകള്‍ എന്നിവ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. വിചാരണ തീയതി പിന്നിട് സെഷന്‍സ് കോടതി തീരുമാനിക്കും.

Intro:പെരിയ ഇരട്ട കൊലക്കേസിൽ
അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച സാക്ഷികളുടെ
രഹസ്യമൊഴിയുടെ പകർപ്പ്
പ്രതിഭാഗത്തിന് കൈമാറി.
ജീവനു ഭീഷണിയുണ്ടാകുമെന്ന്
ചൂണ്ടിക്കാട്ടി മൊഴി പകര്‍പ്പ് പ്രതികള്‍ക്ക് നല്‍കരുതെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളുകയായിരിന്നു. ഇതിനിടയിൽ കേസിലെ വിചാരണ കാസർഗോഡ് സെഷൻസ് കോടതിയിലേക്ക് മാറ്റി.

Body:
കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്ത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ
അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച
നിർണായക തെളിവായ സാക്ഷികളുടെ മൊഴിപകർപ്പാണ്
പ്രതിഭാഗത്തിന് കൈമാറിയത്.
ജീവനു ഭീഷണിയുണ്ടാകുമെന്ന് ചൂണ്ടി കാട്ടി ഇവ പ്രതികള്‍ക്ക് നല്‍കരുതെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി തള്ളി. കുറ്റപത്രത്തിന്റെ പകര്‍പ്പില്‍ മുഴുവന്‍ വിവരങ്ങളുമില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിഭാഗം അഭിഭാഷകര്‍ രംഗത്തു വന്നതിനെ തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (രണ്ട്) കോടതി സാക്ഷിമൊഴിയുടെ പകര്‍പ്പും പ്രതികള്‍ക്കു നല്‍കിയത്. കൊലപാതകം നടക്കുന്നതിന് ഒരാഴ്ച മുമ്പ്
പ്രതികൾ ഗൂഢാലോചന നടത്തുന്നത് കണ്ടു വെന്ന ദൃക്സാക്ഷികളുടെ മൊഴി പകർപ്പാണ് പ്രതിഭാഗത്തിന് കൈമാറിയത്.
ഇതിനിടയിൽ കേസിലെ വിചാരണനടപടികൾ ജില്ലാ സെഷൻസ് കോടതിയിലേക്ക് മാറ്റി. കുറ്റപത്രത്തോടൊപ്പം നൽകിയ അനുബന്ധരേഖകൾ, ഫോൺകോളുകളുടെ വിവരങ്ങൾ, ചില സാക്ഷികളുടെ രഹസ്യമൊഴി കൾ എന്നിവയുടെ പകർപ്പ് പ്രതികൾക്ക് നൽകിയിരുന്നില്ല. ഇവ പ്രതിഭാഗം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് മേൽ കോടതിയിലേക്ക് കൈമാറാൻ താമസം ഉണ്ടായത്.
2019 ഫെബ്രുവരി 17നാണ്
ഇരട്ടക്കൊലപാതകം നടന്നത് .
14 പേർ പ്രതി പട്ടികയിലുള്ള കേസ്സിൽ 229 സാക്ഷികൾ , 105 തൊണ്ടി മുതലുകൾ , 50 ഓളം രേഖകള്‍ എന്നിവ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. വിചാരണ തീയതി പിന്നിട് സെഷന്‍സ് കോടതി തീരുമാനിക്കും.Conclusion:ഇ ടി വി ഭാരത്
കാസറഗോഡ്
Last Updated : Jul 19, 2019, 7:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.