ETV Bharat / state

Murder Accused Found Dead കാസർകോട് കൊലക്കേസ് പ്രതി മരിച്ച നിലയില്‍, കോഴിക്കോട് അക്രമി ഭാര്യയേയും ഭാര്യ മാതാവിനെയും വെട്ടിപരിക്കേല്‍പ്പിച്ചു - Abnormality in death

Murder Accused Found Dead Kasaragod : കാസർകോട് കൊലക്കേസ് പ്രതിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് ഭാര്യയേയും ഭാര്യ മാതാവിനേയും വെട്ടിപരിക്കേൽപ്പിച്ച പ്രതിയ്‌ക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചു

Murder accused found dead  Assailant slash  കൊലക്കേസ് പ്രതി മരിച്ച നിലയില്‍  Murder accused dead  assailant slashed his wife and his mother  ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ  Dead under mysterious circumstances  മരണത്തിൽ അസ്വാഭാവികത  Abnormality in death  ഭാര്യയേയും ഭാര്യ മാതാവിനേയും വെട്ടിപരിക്കേൽപിച്ചു
Murder Accused Found Dead & Assailant Slash
author img

By ETV Bharat Kerala Team

Published : Oct 2, 2023, 3:26 PM IST

കാസർകോട്/കോഴിക്കോട്: കാസർകോട് കുമ്പളയിൽ കൊലക്കേസ് പ്രതിയായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി (Murder accused found dead). കുമ്പള സ്വദേശി അബ്‌ദുൾ റഷീദാണ് മരിച്ചത്. കൊലപാതകമെന്നാണ് പൊലീസിന്‍റെ സംശയം. നാല് വർഷം മുമ്പ് കാസർകോട് മധൂരിൽ യുവാവിനെ കൊന്ന് കിണറ്റിൽ തള്ളിയ കേസിലെ രണ്ടാം പ്രതിയാണ് മരിച്ച റഷീദ്.

കുമ്പള ഐ എച്ച് ആർ ഡി കോളജിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് ഷീറ്റ് ഉപയോഗിച്ച് മറച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് കുമ്പള പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്‌. പ്രാഥമിക അന്വേഷണത്തിൽ തന്നെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് പൊലീസ് പറയുന്നത്.

മുഖത്തും, ദേഹത്തും മുറിവുകൾ കണ്ടെത്തിയതും കൊലപാതകമാണെന്ന സംശയം ബലപ്പെടുത്തുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. റഷീദിന്‍റെ സുഹൃത്തുക്കളെ ചോദ്യം ചെയ്‌തുവരികയാണ്. പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

ഭാര്യയേയും ഭാര്യ മാതാവിനെയും വെട്ടിപരിക്കേൽപ്പിച്ചു: കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പാറമലയിൽ ഭാര്യയേയും ഭാര്യ മാതാവിനെയും വെട്ടിപരിക്കേൽപിച്ചു (Assailant slash). ബിന്ദു, മാതാവ് ഉണ്ണി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ബിന്ദുവിൽ നിന്ന് വേർപിരിഞ്ഞ് കഴിയുന്ന ഭർത്താവ് ഷിബുവാണ് അക്രമം നടത്തിയത്.

കുടുംബ വഴക്കാണ് അക്രമ കാരണമെന്നാണ് പൊലീസ് പറയുന്നത്. തലക്കും കൈക്കുമാണ് പരിക്കേറ്റിരിക്കുന്നത്. ഗുരുതരാവസ്ഥയിലായ ഇരുവരേയും മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഷിബുവിനായി കോടഞ്ചേരി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്‌. ഷിബു ഭാര്യയുമായി വേർപിരിഞ്ഞു കഴിയുകയാണ്. ഇന്ന് രാവിലെയാണ് കൊടുവാളുമായി എത്തിയ ഷിബു തലങ്ങും വിലങ്ങും വെട്ടിയതെന്നാണ് പൊലീസ് പറയുന്നത്.

ALSO READ: നിപിൻദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന്‌ ജീവപര്യന്തം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2011 ഒക്ടോബർ 27 നായിരുന്നു കേസിനാസ്‌പദമായ സംഭവം. സന്തോഷ് സ്ഥിരം മദ്യപാനിയായിരുന്നു. ഇയാള്‍ മദ്യപിച്ചെത്തി നിരന്തരം നിഷയെ ദേഹോപദ്രവം ചെയ്യുമായിരുന്നു.

മർദനം സഹിക്ക വയ്യാതായപ്പോൾ സംഭവത്തിന് തലേദിവസം നിഷ ആറ്റിങ്ങൽ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് സന്തോഷിനെ തെരഞ്ഞ് പൊലീസ് നിഷയുടെ വീട്ടിലെത്തി. ഇതറിഞ്ഞ സന്തോഷ് അന്നേദിവസം വീട്ടിൽ നിന്നും മാറിനിന്ന ശേഷം പിറ്റേദിവസം രാവിലെ ഏഴുമണിയോടെ വീട്ടിലെത്തി നിഷയുമായി വഴക്കിടുകയായിരുന്നു. എന്നാല്‍ ഈ സമയം നിഷയുടെ മാതാവ് രാധയും സഹോദരി രമ്യയും വീട്ടിലുള്ളതുകാരണം സന്തോഷ് മടങ്ങി തൊട്ടടുത്ത വേങ്ങോട് ജങ്‌ഷനിലേക്ക് പോവുകയായിരുന്നു.

നിഷയുടെ സഹോദരി ജോലിക്കുപോവുകയും നിഷയുടെ അമ്മ രാധ വീട്ടുസാധനങ്ങൾ വാങ്ങാൻ വേങ്ങോട് ജങ്‌ഷനിലേക്ക് വരുന്നതും കണ്ട സന്തോഷ്, വീട്ടിൽ ആരുമില്ലെന്നുറപ്പാക്കിയ ശേഷം രാവിലെ പത്തുമണിയോടെ നിഷയുടെ വീട്ടിലെത്തി വീടിൻ്റെ മുൻവശം തുണി അലക്കി കൊണ്ട് നിന്നിരുന്ന നിഷയെ കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു.

ALSO READ: ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.