ETV Bharat / state

സിപിഎമ്മിലെ വിഭാഗീയത പുറത്തായെന്ന് മുല്ലപ്പള്ളി

അവഹേളിച്ച മന്ത്രിസഭയിലും പരസ്യമായി വിമർശിച്ച പാർട്ടിയിലും കടിച്ച് തൂങ്ങണോ എന്ന് തോമസ് ഐസക്ക് ആലോചിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ

mullappally against cpm  mullappally latest news  cpm latest news  മുല്ലപ്പള്ളി വാര്‍ത്തകള്‍  സിപിഎം വാര്‍ത്തകള്‍  തോമസ് ഐസക് വാര്‍ത്തകള്‍
സിപിഎമ്മിലെ വിഭാഗീയത പുറത്തായെന്ന് മുല്ലപ്പള്ളി
author img

By

Published : Dec 2, 2020, 11:23 AM IST

Updated : Dec 2, 2020, 11:41 AM IST

കാസര്‍കോട്: സിപിഎമ്മിലെ വിഭാഗീയത പരസ്യമായി പുറത്തു വന്നിരിക്കുകയാണെന്ന് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎമ്മിൽ പിണറായി വിരുദ്ധ ചേരി സംസ്ഥാനത്താകെ ഉണ്ടായി കഴിഞ്ഞുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കാസര്‍കോട് പറഞ്ഞു.

സിപിഎമ്മിലെ വിഭാഗീയത പുറത്തായെന്ന് മുല്ലപ്പള്ളി

കോടിയേരിക്കെതിരെ പടയൊരുക്കം നടത്തിയ പാർട്ടിയിൽ നടപ്പിലാക്കുന്നത് ഇരട്ടനീതിയാണ്. പാർട്ടി പറയാതെയാണ് കോടിയേരി മാറിനിന്നതെന്ന് പറഞ്ഞാൽ സാമാന്യയുക്തിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. അവഹേളിച്ച മന്ത്രിസഭയിലും പരസ്യമായി വിമർശിച്ച പാർട്ടിയിലും കടിച്ച് തൂങ്ങണോ എന്ന് തോമസ് ഐസക്ക് ആലോചിക്കണം. പെരിയ കേസിൽ സിബിഐ എന്ന് പറയുമ്പോൾ പിണറായി വിറളി പിടിക്കുകയാണ്. പഴയ സിപിഎമ്മല്ല ഇപ്പോഴെന്നും വേട്ടക്കാരെ ഭയപ്പെടുകയാണ് പാർട്ടിയും മുഖ്യമന്ത്രിയുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

Last Updated : Dec 2, 2020, 11:41 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.