കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന എം.സി കമറുദ്ദീൻ എംഎൽഎയെ പ്രമേഹ നില ഉയർന്നതിനെ തുടർന്ന് കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ഡോക്ടർമാർ വിലയിരുത്തി. പരിശോധന കഴിഞ്ഞതിനാൽ ജില്ലാ ജയിലിലേക്ക് തന്നെ മാറ്റും. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്ന് രാവിലെയാണ് എംഎൽഎയെ ആശുപത്രിയിലാക്കിയത്. എൻ.എ നെല്ലിക്കുന്ന് എംഎൽഎ, മുസ്ലിം ലീഗ് നേതാക്കളായ ടി.ഇ അബ്ദുള്ള, കല്ലട്ര മാഹിൻ ഹാജി തുടങ്ങിയവര്‍ ആശുപത്രിയിലെത്തിയിരുന്നു.
എം.സി കമറുദ്ദീൻ എംഎൽഎയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഗുരുതര പ്രശ്നങ്ങളില്ല
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് രാവിലെയാണ് എംഎൽഎയെ ആശുപത്രിയിലാക്കിയത്