ETV Bharat / bharat

മണിപ്പൂര്‍ സംഘര്‍ഷം: നിരോധനാജ്ഞ പ്രഖ്യാപിച്ചു, ബന്ദിന് ആഹ്വാനം ചെയ്‌ത് കുക്കി-സോ വിഭാഗം - MANIPUR VIOLENCE LATEST UPDATES

ജിരിബാമിലെ സിആര്‍പിഎഫ് ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ജില്ല ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുക്കി-സോ വിഭാഗം സംസ്ഥാനത്തെ മലയോര മേഖലകളിൽ ബന്ദിന് ആഹ്വാനം ചെയ്‌തു.

MANIPUR MILITANT CRPF ENCOUNTER  Prohibitory Orders in manipur  Kuki Zo Called Total Shutdown  മണിപ്പൂര്‍ സംഘര്‍ഷം
Security personnel during a search operation In Manipur (PTI)
author img

By ETV Bharat Kerala Team

Published : Nov 12, 2024, 1:43 PM IST

ഇംഫാൽ: സൈനികരും കുക്കി വിഘടനവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 11 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ മണിപ്പൂരിലെ സ്ഥിതിഗതികൾ ശാന്തമായി. സംഘർഷ സാധ്യതയുള്ള സ്ഥലങ്ങളിൽ രാവിലെ പൊലീസ് പട്രോളിങ് നടത്തി. പ്രദേശത്ത് സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജില്ല ഭരണകൂടം നിരോധനാജ്ഞ പുറപ്പെടുവിച്ചു.

അതേസമയം കാണാതായവരെ കണ്ടെത്താനുള്ള ഓപ്പറേഷൻ ആരംഭിച്ചതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുക്കി-സോ വിഭാഗം സംസ്ഥാനത്തെ മലയോര മേഖലകളിൽ ചൊവ്വാഴ്‌ച (നവംബര്‍ 12) പുലർച്ചെ അഞ്ച് മണി മുതൽ വൈകുന്നേരം ആറ് വരെ സമ്പൂർണ ബന്ദിന് ആഹ്വാനം ചെയ്‌തതായി അധികൃതർ അറിയിച്ചു.

തിങ്കളാഴ്‌ച (നവംബര്‍ 11) ഉച്ചക്ക് ജിരിബാമിലെ സിആർപിഎഫ് ക്യാമ്പിന് നേരെ വിമതര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ രണ്ട് സിആർപിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇതേ തുടര്‍ന്ന് ഇംഫാൽ താഴ്‌വരയില്‍ നിരവധി ആക്രമണങ്ങള്‍ ഉണ്ടായി. ബോറോബെക്ര പൊലീസ് സ്റ്റേഷനും അതിനോട് ചേർന്നുള്ള സിആർപിഎഫ് ക്യാമ്പും കൂടാതെ ജകുരഡോർ കരോങ് മാർക്കറ്റ് പരിസരത്തുമുള്ള നിരവധി കടകളും വീടുകളും തീവ്രവാദികൾ ആക്രമിച്ചു. തുടര്‍ന്ന് സുരക്ഷ സേന തിരിച്ചടിച്ചു.

ഇതോടെയാണ് കനത്ത വെടിവയ്പ്പ് ആരംഭിക്കുകയും 11 തീവ്രവാദികൾ കൊല്ലപ്പെടുകയും ചെയ്‌തത്. ഏറ്റുമുട്ടൽ 40 മുതല്‍ 45 മിനിറ്റ് വരെ നീണ്ടുനിന്നു. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായതായി പൊലീസ് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

തീവ്രവാദികളെ തുരത്താനുള്ള ഓപ്പറേഷൻ തുടരുകയാണെന്നും അസം റൈഫിൾസ്, സിആർപിഎഫ്, പൊലീസ് എന്നിവരടങ്ങുന്ന സേനാ വിഭാഗങ്ങൾ സ്ഥലത്തെത്തിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. തിങ്കളാഴ്‌ച വൈകുന്നേരം ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ് ജില്ലകളിലെ വിവിധ ഗ്രാമങ്ങളിൽ ഏറ്റുമുട്ടലുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു.

Also Read: മണിപ്പൂരില്‍ ഏറ്റുമുട്ടല്‍, 11 അക്രമികള്‍ കൊല്ലപ്പെട്ടു; സിആർപിഎഫ് ജവാനും പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.