ETV Bharat / state

കുറുവ സംഘം വീണ്ടും ഭയം വിതയ്‌ക്കുന്നു; ആലപ്പുഴയില്‍ വീട്ടമ്മയുടെ മാല കവര്‍ന്നു, മൂന്ന് വീടുകളില്‍ മോഷണശ്രമം - THEFT IN ALAPPUZHA

കോമളപുരത്തെ വീടുകളിലാണ് കുറവ സംഘം കവര്‍ച്ച നടത്തിയത്.

കുറുവ സംഘം കവര്‍ച്ച  KURUA THEFT GANG IN ALAPPUZHA  ALAPPUZHA CRIMES  MALAYALAM LATEST NEWS
Kurua Theft Gang In Alappuzha (ETV Bharat)
author img

By ETV Bharat Kerala Team

Published : Nov 12, 2024, 1:49 PM IST

ആലപ്പുഴ: വീണ്ടും കുറുവ സംഘത്തിന്‍റെ കവർച്ച. കോമളപുരത്ത് വീടുകളിലാണ് കുറവ സംഘം കവര്‍ച്ച നടത്തിയത്. പുലർച്ചെ ഒരുമണിക്കും രണ്ടുമണിക്കും ഇടയിലാണ് സംഭവം നടന്നത്. മോഷ്‌ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

പുലർച്ചെ വാതിൽ പൊളിച്ച് അകത്തു കടന്ന സംഘം വീട്ടമ്മയുടെ കഴുത്തിൽ കിടന്നിരുന്ന മാല കവർന്നു. മണ്ണഞ്ചേരി പഞ്ചായത്തിലെ താമസക്കാരനായ കുഞ്ഞുമോന്‍റെ ഭാര്യയുടെ മാലയാണ് സംഘം മോഷ്‌ടിച്ചത്. ഇതിനുപുറമെ പ്രദേശത്ത് മൂന്നു വീടുകളില്‍ മോഷണശ്രമം നടന്നതായി പറയുന്നു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

ഈ ഭാഗത്ത് നേരത്തെയും കുറുവ സംഘം എത്തിയതായിട്ടുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മുഖം മറച്ച് അര്‍ധ നഗ്നരായാണ് സാധാരണഗതിയിൽ കുറുവ സംഘം എത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു. പകല്‍ ചെറിയ ജോലികളുമായി ചുറ്റിക്കറങ്ങുന്ന കുറുവ സംഘം രാത്രിയാണ് മോഷണത്തിനിറങ്ങുക.

എതിര്‍ത്താല്‍ ക്രൂരമായി ആക്രമിക്കുകയും ചെയ്യും. സംസ്ഥാനത്തു പലയിടത്തും ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. കേരള–തമിഴ്‌നാട് അതിര്‍ത്തിയാണ് ഇവരുടെ താവളം. കോയമ്പത്തൂര്‍, മധുര, തഞ്ചാവൂര്‍ എന്നിവിടങ്ങളും ഇവരുടെ കേന്ദ്രങ്ങളാണ്.

ആലപ്പുഴയിൽ വീണ്ടും കുറുവസംഘം (ETV Bharat)

വീടുകളുടെ പിന്‍വാതില്‍ തകര്‍ത്ത് അകത്തു കയറുന്നതാണ് ഇവരുടെ രീതി. ശരീരത്തില്‍ എണ്ണയും കരിയും പുരട്ടും. പിടികൂടിയാല്‍ വഴുതി രക്ഷപ്പെടാനാണിത്. വീടിനു പുറത്തെത്തി കുട്ടികളുടെ കരച്ചില്‍ പോലുള്ള ശബ്‌ദം ഉണ്ടാക്കുകയോ ടാപ്പ് തുറന്നു വെള്ളം ഒഴുക്കുകയോ ചെയ്‌ത് വാതില്‍ തുറക്കാന്‍ വീട്ടുകാരെ പ്രേരിപ്പിക്കാറുമുണ്ട്. പുറത്തിറങ്ങുന്നവരെ ആക്രമിച്ച ശേഷം അകത്തേക്ക് കയറും.

Also Read: ഭണ്ഡാരം പൊളിച്ച് കവർച്ച; ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് മോഷ്‌ടാക്കള്‍, കാസര്‍കോട് 'തിരുടര്‍ സംഘത്തിന്‍റെ' വിളയാട്ടം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.