ETV Bharat / bharat

'കോൺഗ്രസ് സ്ഥാനാര്‍ഥിയെ തെരഞ്ഞെടുത്തിട്ട് പ്രയോജനമില്ല, ബിജെപിയെ വിജയിപ്പിച്ച് മുഖ്യമന്ത്രിയെ പാഠം പഠിപ്പിക്കണം'; യെദ്യൂരപ്പ - CHANNAPATNA BY POLL 2024

ചന്നപട്ടണ ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി എൻഡിഎ സ്ഥാനാർഥി നിഖിൽ കുമാരസ്വാമിയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പയും കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമിയും രംഗത്ത്.

NIKHIL KUMARASWAMY  YEDIYURAPPA SUPPORTS NIKHIL  H D KUMARASWAMY  ZAMEER AHMED AGAINST HD KUMARASWAMY
B S Yediyurappa (ETV Bharat)
author img

By ANI

Published : Nov 12, 2024, 2:31 PM IST

ബെംഗളൂരു: വരുന്ന ഉപതെരഞ്ഞെടുപ്പിൽ ചന്നപട്ടണ നിയമസഭ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി നിഖിൽ കുമാരസ്വാമിയെ വിജയിപ്പിച്ചു കൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യയെ പാഠം പഠിപ്പിക്കണമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യെദ്യൂരപ്പ. കോൺഗ്രസിന്‍റെ പാവയായ സി പി യോഗേശ്വറിനെ തെരഞ്ഞെടുത്തതു കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. ചന്നപട്ടണയിൽ ബിജെപി സ്ഥാനാര്‍ഥിക്ക് വേണ്ടിയുള്ള പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റോഡിലെ ഒരു കുഴി നികത്താൻ പോലും സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന് കഴിയുന്നില്ല. സർക്കാരിനെതിരെ വൻ അഴിമതി ആരോപണങ്ങളും യെദ്യൂരപ്പ ഉന്നയിച്ചു. കർണാടകയിൽ അഴിമതി വ്യാപകയി നടക്കുന്നു. ഭാഗ്യലക്ഷ്‌മി പദ്ധതി പോലെ ജനങ്ങള്‍ക്ക് പ്രയോജനകരമായ നിരവധി പദ്ധതികള്‍ കോൺഗ്രസ് നിര്‍ത്തലാക്കി. പുതിയ പദ്ധതികള്‍ അനുവദിക്കാന്‍ സര്‍ക്കാരിന്‍റെ കൈയില്‍ പണമില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. നിഖിലിൻ്റെ വിജയത്തിനായി വീടുതോറും പ്രചാരണം നടത്തണമെന്നും ആത്മാർഥമായി പരിശ്രമിച്ചാല്‍ 25,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ നിഖിലിന് വിജയിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കള്ളൻമാർ കള്ളൻമാരുമായി ഒന്നിക്കുന്നുവെന്ന് എച്ച്‌ഡി കുമാരസ്വാമി: ചന്നപട്ടണ ഉപതെരഞ്ഞെടുപ്പിന്‍റെ ഭാഗമായി കോൺഗ്രസിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി എച്ച്‌ഡി കുമാരസ്വാമിയും രംഗത്തുവന്നു. 'കള്ളൻമാർ കള്ളൻമാരുമായി ഒന്നിക്കുന്നു' എന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. വികസന പ്രവര്‍ത്തനങ്ങളുടെ പേരില്‍ വോട്ടു ചോദിക്കാനാണ് താന്‍ ഇവിടെ എത്തിയിരിക്കുന്നത്. മൂന്ന് വര്‍ഷത്തിനുളളില്‍ രാമനഗരത്തിലും ചന്നപട്ടണയിലും വൻ വികസന പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. സില്‍ക്ക് മാര്‍ക്കറ്റിനടുത്ത് പുതിയ വ്യവസായം തുടങ്ങുകയും സാധാരണ ജനങ്ങള്‍ക്ക് ജോലി നല്‍കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മകന്‍ നിഖില്‍ കുമാരസ്വാമിയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമീർ അഹമ്മദിന്‍റെ 'കലാ കുമാരസ്വാമി' പരാമര്‍ശത്തിനെതിരെ ജനതാദൾ സെക്യുലർ: കേന്ദ്രമന്ത്രി എച്ച്‌ ഡി കുമാരസ്വാമിക്കെതിരെ കർണാടക മന്ത്രി സമീർ അഹമ്മദ് ഖാൻ നടത്തിയ വംശീയ പരാമർശത്തെ ജനതാദൾ സെക്യുലർ ശക്തമായി വിമര്‍ശിച്ചു. എച്ച് ഡി കുമാരസ്വാമിയെ നിറത്തിന്‍റെ പേരിലാണ് ജമീർ അഹമ്മദ് അധിക്ഷേപിച്ചത്. ഈ പരാമര്‍ശത്തിലൂടെ കറുത്തവർഗക്കാരെ വംശീയമായി അധിക്ഷേപിക്കുകയും വംശീയ വിവേചനം കാണിക്കുകയുമാണ് സമീർ അഹമ്മദ് ചെയ്‌തിരിക്കുന്നത് എന്ന് ജനതാദള്‍ കുറ്റപ്പെടുത്തി. ഒരു സമുദായത്തിന്‍റെ മുന്നേറ്റത്തിന് തന്നെ പ്രയത്നിച്ച സമീര്‍ മുഹമ്മദ് തന്നെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് പൊറുക്കാനാവാത്ത കുറ്റമാണെന്നും ജനതാദൾ സെക്യുലർ എക്‌സിലെ പോസ്‌റ്റിലൂടെ വ്യക്തമാക്കി.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

നവംബർ 13 നാണ് ഷിഗ്ഗാവ്, സന്ദൂർ, ചന്നപട്ടണ എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടക്കുക. ഫലം നവംബർ 23 ന് പ്രഖ്യാപിക്കും.

Also Read: 'നെപ്പോട്ടിസ'ത്തിൽ മുങ്ങി കർണാടക ഉപതെരഞ്ഞെടുപ്പ്; 3 മണ്ഡലങ്ങളിലും സ്ഥാനാർഥി നിർണയത്തിൽ കുടുംബവാഴ്‌ചയെന്ന് ആരോപണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.