ETV Bharat / state

പ്രഥമ പരിഗണന മഞ്ചേശ്വരത്തിന്‍റെ ആരോഗ്യമേഖലയ്‌ക്കെന്ന് എ.കെ.എം.അഷ്‌റഫ്

700 ല്‍പ്പരം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് അഷ്റഫ് ജയിച്ചത്.

ആരോഗ്യമേഖലക്ക്  പരിഗണന നല്‍കുമെന്ന് മഞ്ചേശ്വരം നിയുക്ത എം.എല്‍.എ എ.കെ.എം.അഷ്‌റഫ്

author img

By

Published : May 5, 2021, 5:01 PM IST

കാസർകോട്: മഞ്ചേശ്വരത്തിന്‍റെ ആരോഗ്യമേഖലയ്ക്ക് മുന്തിയ പരിഗണന നല്‍കുമെന്ന് നിയുക്ത എംഎല്‍എ എ.കെ.എം.അഷ്‌റഫ്. മംഗല്‍പാടി താലൂക്ക് ആശുപത്രിയിലും സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും ഓക്‌സിജന്‍, കിടക്കകള്‍ എന്നിവയുള്‍പ്പെടെ ലഭ്യമാക്കുക എന്നതിനാണ് തന്‍റെ പ്രഥമപരിഗണനയെന്ന് കാസര്‍കോട് പ്രസ്‌ ക്ലബ് നടത്തിയ മുഖാമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ആശുപത്രികളില്‍ 24 മണിക്കൂര്‍ സേവനം ലഭ്യമാക്കാന്‍ ശ്രമിക്കും. വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ വികസന കാര്യങ്ങളിൽ ഒരുപാട് സ്വപ്‌നങ്ങള്‍ ഉണ്ട്. തുളുനാട്ടുകാരനെ നിയമസഭാംഗമാക്കിയ ജനതയ്‌ക്കൊപ്പം നിന്ന് അവയെല്ലാം യാഥാര്‍ഥ്യമാക്കും. കേരളത്തിന്‍റെ കവാടമായ മഞ്ചേശ്വരത്തെ മാലിന്യ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണും. ക്ലീന്‍ മഞ്ചേശ്വരമെന്ന നിലയില്‍ മണ്ഡലത്തെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഞ്ചേശ്വരത്തെ ജനങ്ങള്‍ രാഷ്ട്രീയത്തിനതീതമായി മതേതരത്വത്തിന് വോട്ട് ചെയ്തതിന്‍റെ ഫലമാണ് തന്‍റെ നിയമസഭാംഗത്വം. വര്‍ഗീയ ധ്രൂവീകരണമാണ് മണ്ഡലത്തില്‍ ബിജെപി നടത്തിയത്. അതിനെ ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല. കര്‍ണാടകയിലെ മന്ത്രിമാര്‍ വരെ വീടുകള്‍ കയറിയിറങ്ങി. എന്നിട്ടും 700ല്‍പരം വോട്ടിന്‍റെ ഭൂരിപക്ഷത്തിന് ജയിക്കാനായത് നേട്ടമായി കാണുന്നു. ആ ഭൂരിപക്ഷത്തിന് 70000ന്‍റെ മൂല്യമുണ്ടെന്നും യുഡിഎഫിന് വേണ്ടി മുസ്ലിം ലീഗ് സ്ഥാനാർഥിയായി മത്സരിച്ച എ.കെ.എം.അഷ്‌റഫ് പറഞ്ഞു.

മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച, പൈവളികെ, മംഗല്‍പാടി, കുമ്പള, പുത്തിഗെ, എന്‍മകജെ എന്നീ പഞ്ചായത്തുകള്‍ ഉൾപ്പെടുന്ന മണ്ഡലമായ മഞ്ചേശ്വരത്ത് എൽഡിഎഫിന്‍റെ വി.വി രമേശന്‍, ബിജെപിയുടെ കെ. സുരേന്ദ്രന്‍ എന്നിവരായിരുന്നു മറ്റ് സ്ഥാനാര്‍ഥികള്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.