കാസർകോട്: മഞ്ചേശ്വരത്തെ സ്‌കൂളിൽ പന്തൽ തകർന്ന് വീണുണ്ടായ അപകടത്തിൽ അന്വേഷണം നടത്തുമെന്നും അപാകത കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും എകെഎം അഷ്‌റഫ് എം.എൽ.എ. എഴ് പേരുടെ നില ഗുരുതരമാണ്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
ഗുരുതരമായി പരിക്കേറ്റ അഞ്ച് വിദ്യാർഥികളെയും രണ്ട് അധ്യാപകരെയും മംഗളൂരുവിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.