കാസർകോട്: മഞ്ചേശ്വരത്ത് 30 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ. കെഎസ്‌ആർടിസി ബസിൽ കടത്തുകയായിരുന്ന പണവുമായാണ് യശ്‌ദീപ് എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്. മംഗളൂരുവിൽ നിന്ന് പണം മലപ്പുറത്തേക്ക് കടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
ഇന്ന് (16.09.2022) രാവിലെ എക്‌സൈസ് സംഘം ദൈനംദിന പരിശോധന നടത്തി വരുന്നതിനിടെയാണ് യശ്‌ദീപിനെ പിടികൂടിയത്. പണത്തിന്‍റെ രേഖകൾ ഒന്നും കൈവശം ഉണ്ടായിരുന്നില്ല. തുടർന്ന് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പണം ഇൻകംടാക്‌സിന് കൈമാറുമെന്ന് എക്‌സൈസ് അറിയിച്ചു.