കാസര്‍കോട്: പാണത്തൂരിൽ വയോധികൻ തോട്ടിൽ വീണ് മരിച്ചു. ചെറുപനത്തടി സ്വദേശി രാഘവനാണ് (63) മരിച്ചത്. ഇയാള്‍ പാണത്തൂർ ചെമ്പേരിയിലെ തോട്ടിൽ അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു.
ഇന്നലെ (04.08.2022) രാത്രി എട്ട് മണിയോടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് കനത്ത മഴ പെയ്തതിനാൽ തോട്ടിൽ നല്ല ഒഴുക്കുണ്ടായിരുന്നു. ഇതിലേക്ക് ഇയാള്‍ കാൽ വഴുതി വീഴുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഉടന്‍ തന്നെ ഇയാളെ കരക്കെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.