കാസർകോട് : അയല്‍വാസിയായ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി ഒളിവിൽ. ചിറ്റാരിക്കൽ സ്വദേശി ആന്‍റോ ചാക്കോച്ചനാണ് ഒരു വർഷമായി ഒളിവില്‍ കഴിയുന്നത്. ഇയാള്‍ക്കായി പൊലീസ് വ്യാപകമായി തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല.
Also read: ഹൈദരാബാദിൽ വീണ്ടും കൗമാരക്കാരി കൂട്ടബലാത്സംഗത്തിനിരയായി ; ടാക്‌സി ഡ്രൈവറടക്കം രണ്ടുപേർ അറസ്റ്റിൽ
പെൺകുട്ടിയെ ഇയാള്‍ രണ്ട് തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. 2020 ജനുവരിയില്‍ രജിസ്റ്റർ ചെയ്‌ത പോക്സോ കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പിന്നീട് ജയിൽ മോചിതനായ ശേഷം ഇയാള്‍ പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു. പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2021 ജൂണിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്‌തത്.