ETV Bharat / state

മലയാളി മാധ്യമപ്രവർത്തകയുടെ മരണം; ഭർത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ് - ബെംഗളൂരു പൊലീസ്

പ്രതി അനീഷ്‌ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ബെംഗളൂരു പൊലീസിന്‍റെ നടപടി.

Shruthi Narayanan death case  Malayali journalist Shruthi  look out notice against husbend aneesh in Shruth s death case  bengaluru police  മലയാളി മാധ്യമപ്രവർത്തകയുടെ മരണം ഭർത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ്  മലയാളി മാധ്യമപ്രവർത്തകയുടെ മരണം  ബെംഗളൂരു പൊലീസ്  ശ്രുതി നാരായണന്‍ അത്മഹത്യ കേസ്
മലയാളി മാധ്യമപ്രവർത്തകയുടെ മരണം; ഭർത്താവിനെതിരെ ലുക്കൗട്ട് നോട്ടീസ്
author img

By

Published : Jun 17, 2022, 10:15 AM IST

കാസർകോട്: മലയാളി മാധ്യമപ്രവർത്തക ശ്രുതിയുടെ മരണത്തിൽ ഭർത്താവ് അനീഷിനെതിരെ ലുക്കൗട്ട് നോട്ടീസ്. സംഭവം നടന്ന് രണ്ടര മാസം കഴിഞ്ഞിട്ടും അനീഷിനെ കണ്ടെത്താനായിട്ടില്ല. ഇയാൾ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് ബെംഗളൂരു പൊലീസിന്‍റെ നടപടി.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതിന് ശേഷം രണ്ട് തവണ ബെംഗളൂരു പൊലീസ് അനീഷിന്‍റെ സ്വദേശമായ കണ്ണൂരിലെത്തി തെരച്ചിൽ നടത്തിയിരുന്നു. അനീഷിന്‍റെ സുഹൃത്തുക്കളുടെ വീടുകളിൽ ഉൾപ്പടെ അന്വേഷണസംഘം എത്തി. എന്നാൽ അനീഷിനെ പറ്റി വിവരമൊന്നും ലഭിച്ചില്ല.
ഒളിവിൽപോയ അനീഷിനെ സുഹൃത്തുക്കൾ രഹസ്യമായി സഹായിക്കുന്നുണ്ടെന്ന് ശ്രുതിയുടെ കുടുംബം ആരോപിച്ചിരുന്നു. കേസിൽ മുൻകൂർ ജാമ്യത്തിനായി അനീഷ് നൽകിയ അപേക്ഷ കർണാടക ഹൈക്കോടതി തള്ളിയിരുന്നു. അനീഷിന്‍റെ ബന്ധുക്കളെയും, സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിലൂടെ അന്വേഷണസംഘത്തിന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. മാർച്ച് ഇരുപതിനാണ് കാസർകോട് സ്വദേശിനിയും റോയിട്ടേഴ്‌സ് സീനിയർ എഡിറ്ററുമായ ശ്രുതിയെ ബെംഗളൂരുവിലെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വിവാഹത്തിന് ശേഷം പണത്തിനായി ശ്രുതിയെ ഭർത്താവ് അനീഷ് നിരന്തരമായി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം.

also read: വിദ്യാര്‍ഥിനികളെ മോശമായ രീതിയില്‍ സ്‌പര്‍ശിച്ചു, പുറത്തുപറയാതിരിക്കാന്‍ ഭീഷണിയും : അധ്യാപകന്‍ അറസ്റ്റില്‍
ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യ കുറിപ്പിന്‍റെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തിൽ ഭർത്താവ് അനീഷിനെ പ്രതി ചേർത്ത് ബെംഗളൂരു പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.