ETV Bharat / state

ചന്ദനം പിടികൂടിയ കേസിലെ മുഖ്യ പ്രതി അറസ്‌റ്റിൽ - അബ്‌ദുൽ ഖാദർ

തായൽ നായന്മാർമൂലയിലെ അബ്‌ദുൽ ഖാദർ ആണ് വനംവകുപ്പിന്‍റെ പിടിയിലായത്

sandal  sandalwood seizure case has been arrested  അബ്‌ദുൽ ഖാദർ  ഫോറസ്‌റ്റ്
ചന്ദനം പിടികൂടിയ കേസിൽ മുഖ്യ പ്രതി അറസ്‌റ്റിൽ
author img

By

Published : Oct 9, 2020, 8:23 PM IST

Updated : Oct 9, 2020, 10:17 PM IST

കാസർകോട്: ജില്ലാ കലക്‌ടറുടെ ക്യാമ്പ് ഓഫീസിന് സമീപം രണ്ടു കോടിയിലധികം രൂപയുടെ ചന്ദനം പിടികൂടിയ കേസിൽ മുഖ്യ പ്രതി അറസ്‌റ്റിൽ. തായൽ നായന്മാർമൂലയിലെ അബ്‌ദുൽ ഖാദർ ആണ് വനംവകുപ്പിന്‍റെ പിടിയിലായത്. വിദ്യാനഗറിലെ ഗവൺമെന്‍റ് കോളജിന് സമീപത്ത് വെച്ചായിരുന്നു ഇയാൾ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യ ചെയ്തതിലൂടെ ചന്ദന കടത്തിന്‍റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായി.

ചന്ദനം പിടികൂടിയ കേസിലെ മുഖ്യ പ്രതി അറസ്‌റ്റിൽ

പ്രവാസിയായിരുന്ന അബ്‌ദുൽ ഖാദർ 10 വർഷം മുൻപ് നാട്ടിലെത്തിയത്തിന് പിന്നാലെയാണ് ചന്ദന കടത്ത് സംഘവുമായി ബന്ധപ്പെടുന്നത്. നേരത്തെ മധ്യപ്രദേശിൽ ഫാക്‌ടറി നടത്തിയിരുന്നതായും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ആന്ധ്രയിലെ ഫാക്‌ടറിയിലേക്ക് കൊണ്ടു പോകാനായി സൂക്ഷിച്ച ചന്ദന മുട്ടികളാണ് പിടികൂടിയതെന്നും ഇയാൾ സമ്മതിച്ചു. ചന്ദനക്കടത്ത് സംഘത്തിലെ മറ്റുള്ളവരെ കുറിച്ചും ഇയാളിൽ നിന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. കേസിൽ അബ്ദുൽ ഖാദറിന്‍റെ മകൻ അർഷാദ് ഉൾപ്പെടെ പിടിയിലാകാനുണ്ട്. ഇയാളുടെ പ്രധാന സഹായിയെ അന്വേഷിച്ചു വരികയാണെന്ന് അധികൃതർ പറഞ്ഞു.

Last Updated : Oct 9, 2020, 10:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.