കാസര്‍കോട്: ജില്ലയിൽ ലോക്ക്‌ഡൗൺ ഇളവുകള്‍ ബാധകമാക്കുക വാര്‍ഡ് പരിധികളില്‍. സംസ്ഥാന തലത്തിലുള്ള ലോക്ക്‌ഡൗൺ ഇളവുകള്‍ നടപ്പിലാക്കുമ്പോള്‍ ജില്ലയില്‍ തദ്ദേശ സ്ഥാപനങ്ങളൊന്നും അടച്ചിടേണ്ടതില്ലെന്നാണ് ജില്ലാതല കോര്‍ കമ്മിറ്റിയുടെ തീരുമാനം. രോഗ നിരക്ക് കണക്കാക്കിയായിരിക്കും പ്രാദേശികതലത്തിലെ അടച്ചിടല്‍.
also read:ലതികാ സുഭാഷിന് പിന്നാലെ ഭർത്താവ് കെആർ സുഭാഷും കോൺഗ്രസ് വിട്ടു
ഇതിനായി ആരോഗ്യ വകുപ്പ് വാര്‍ഡ് തലത്തിലെ രോഗ സ്ഥിരീകരണ നിരക്ക് ദിവസവും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറണം. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി രോഗ വിവരങ്ങളുടെ ക്രോഡീകരിച്ച കണക്ക് എല്ലാ ചൊവ്വാഴ്ചയും ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. ബുധനാഴ്ചകളിലെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഈ കണക്കുകള്‍ അവതരിപ്പിച്ച് ഏര്‍പ്പെടുത്തേണ്ട പൊതു നിയന്ത്രണങ്ങള്‍ സംബന്ധിച്ച തീരുമാനമെടുക്കും.
ജില്ലയില്‍ കൂടുതല്‍ രോഗികള്‍ ഉള്ള പ്രദേശങ്ങള്‍ കണ്ടെത്തി നിയന്ത്രണങ്ങള്‍ അതതു മേഖലകളില്‍ മാത്രമായി നിജപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള സ്ട്രാറ്റേഡ് മള്‍ട്ടി സ്റ്റേജ് റാന്‍ഡം സാംപ്ലിങ്ങ് പരിശോധന രീതിയിലും മാറ്റം വരുത്തും. ഒരു വാര്‍ഡില്‍ 40 പേർ വീതം ഒരു ദിവസം 55 വാര്‍ഡുകളില്‍ പരിശോധന നടത്തും.
ഏഴ് ദിവസത്തിന് ശേഷം പരിശോധന ആവര്‍ത്തിക്കാനും തീരുമാനിച്ചു. ജില്ലയില്‍ എട്ട് ആരോഗ്യ ബ്ലോക്കുകളിലായി 777 വാര്‍ഡുകളാണുള്ളത്. ഒരു ദിവസം 55 വാര്‍ഡുകളിലായി 2200 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തും. കൂടുതല്‍ പരിശോധനകള്‍ നടക്കുമ്പോള്‍ രോഗ സ്ഥിരീകരണ നിരക്കില്‍ കാര്യമായ മാറ്റങ്ങളുണ്ടാകുമെന്നാണ് വിലയിരുത്തല്‍.