ETV Bharat / state

സിപിഎം വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ലോക്കൽ സെക്രട്ടറിയുടെ അശ്ലീല സന്ദേശം; നമ്പർ മാറിയതെന്ന് വിശദീകരണം, വിവാദം - Local secretarys obscene message

പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിയായ കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് പാർട്ടി ഗ്രൂപ്പിൽ അശ്ലീല ശബ്‌ദ സന്ദേശമയച്ചത്

സിപിഎം വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം  രാഘവൻ വെളുത്തോളി  പാർട്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ അശ്ലീല സന്ദേശം  രാഘവൻ വെളുത്തോളിയുടെ അശ്ലീല ശബ്‌ദസന്ദേശം  CPM Local secretarys obscene message  Local secretarys obscene message  ലോക്കൽ സെക്രട്ടറിയുടെ അശ്ലീല സന്ദേശം
സിപിഎം വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ലോക്കൽ സെക്രട്ടറിയുടെ അശ്ലീല സന്ദേശം
author img

By

Published : Feb 4, 2023, 1:58 PM IST

കാസർകോട്: പാർട്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ സിപിഎം ലോക്കൽ സെക്രട്ടറി അശ്ലീല സന്ദേശം അയച്ചതിനെച്ചൊല്ലി വിവാദം. കാസർകോട് പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയാണ് പാർട്ടി ഗ്രൂപ്പിൽ അശ്ലീല ശബ്‌ദ സന്ദേശമയച്ചത്. എന്നാൽ സംഭവം വിവാദമായതോടെ നമ്പർ മാറിയതാണെന്നും തന്‍റെ ഭാര്യയ്ക്ക് അയച്ച സന്ദേശമാണെന്നുമായിരുന്നു രാഘവന്‍റെ വിശദീകരണം.

കഴിഞ്ഞ ദിവസമാണ് പാർട്ടിയുടെ ഔദ്യോഗിക വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ രാഘവൻ വെളുത്തോളിയുടെ അശ്ലീല ശബ്‌ദസന്ദേശം എത്തിയത്. പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതിയായ രാഘവൻ കേസിന്‍റെ വിചാരണയ്ക്കായി കൊച്ചിയിലേക്ക് പോകുന്നതിനിടെ അയച്ച സന്ദേശമാണ് അബദ്ധത്തിൽ പാർട്ടി ഗ്രൂപ്പിലേക്ക് വന്നത്.

അതേസമയം സ്ത്രീകൾ ഉൾപ്പെടെയുള്ള പാർട്ടി ഗ്രൂപ്പിൽ അശ്ലീല സന്ദേശം അയച്ച രാഘവനെതിരെ നടപടി വേണമെന്നും ലോക്കൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ബ്രാഞ്ച് സെക്രട്ടറിമാരടക്കം ആവശ്യമുന്നയിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.