ETV Bharat / state

സ്വന്തമായി ഭൂമിയില്ല; കാത്തിരിപ്പ് തുടങ്ങിയിട്ട് 7 വര്‍ഷം; കാസര്‍കോട്ടെ ആദിവാസികള്‍ പെരുവഴിയില്‍ തന്നെ - latest news in kerala

കാസര്‍കോട് 'ആശിയ്‌ക്കും ഭൂമിക്കായി' കാത്തിരിക്കുന്നത് 600ലധികം ആദിവാസി കുടുംബങ്ങള്‍. പദ്ധതിയിലേക്ക് അപേക്ഷ സമര്‍പ്പിച്ചിട്ട് ഏഴ്‌ വര്‍ഷം. ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കുന്ന 'ആശിക്കും ഭൂമി ആദിവാസിക്കെന്ന' പദ്ധതി നിര്‍ത്തലാക്കി പിണറായി സര്‍ക്കാര്‍. ഭൂമിക്കായി നിരവധി സമരങ്ങള്‍ നടത്തിയിട്ടും ഫലമുണ്ടായില്ലെന്ന് പരാതി.

ashikkum bhumi adivasi  ഭൂരഹിതരായി കാസര്‍കോട് ആദിവാസി കുടുംബങ്ങള്‍  landless tribal families in Kasaragod  സ്വന്തമായി ഭൂമിയില്ല  കാസര്‍കോട്ടെ ആദിവാസികള്‍ പെരുവഴിയില്‍ തന്നെ  പിണറായി സര്‍ക്കാര്‍  കാസര്‍കോട് വാര്‍ത്തകള്‍  ആദിവാസി വാര്‍ത്തകള്‍  ആശിക്കും ഭൂമി ആദിവാസികള്‍ക്ക്  kerala news updates  latest news in kerala
കാസര്‍കോട്ടെ ആദിവാസികള്‍ പെരുവഴിയില്‍ തന്നെ
author img

By

Published : Feb 27, 2023, 5:54 PM IST

Updated : Feb 27, 2023, 6:26 PM IST

കാസര്‍കോട്ടെ ആദിവാസികള്‍ പെരുവഴിയില്‍ തന്നെ

കാസര്‍കോട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ ആദിവാസി കുടുംബങ്ങള്‍ ആശിയ്ക്കും‌ ഭൂമിക്കായി കാത്തിരിപ്പ് തുടങ്ങിയിട്ട് ഏഴ്‌ വര്‍ഷം. കോടോം-ബേളൂർ, കുറ്റിക്കോൽ, ബേഡഡുക്ക, കള്ളാർ, പനത്തടി, വെസ്റ്റ് ഏളേരി, കിനാനൂർ-കരിന്തളം, പരപ്പ എന്നീ പഞ്ചായത്തുകളിലായി 600ലധികം കുടുംബങ്ങളാണ് ഭൂമിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നത്. ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് 25 സെന്‍റ് മുതൽ ഒരേക്കർ വരെ കൃഷിയിടം ലഭ്യമാകുന്നതായിരുന്നു 'ആശിയ്‌ക്കും ഭൂമി ആദിവാസിക്ക്' എന്ന പദ്ധതി.

2015ല്‍ ആരംഭിച്ച ഈ പദ്ധതിയിലേക്ക് അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായില്ല. സ്വന്തം അവകാശങ്ങള്‍ക്കായി നിരവധി സമരങ്ങള്‍ നടത്തിയെങ്കിലും സര്‍ക്കാറിന്‍റെയോ ബന്ധപ്പെട്ട അധികൃതരുടെയോ ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയുമുണ്ടായില്ലെന്നാണ് ആദിവാസികളുടെ പരാതി. 2015 ല്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് കൈതാങ്ങാവാനായി ഉമ്മന്‍ ചാണ്ടി സര്‍ക്കാറാണ് 'ആശിയ്‌ക്കും ഭൂമി ആദിവാസിക്ക്' എന്ന പദ്ധതിക്ക് തുടക്കമിട്ടത്. ഭൂരഹിതരായ ആദിവാസി കുടുംബങ്ങൾക്ക് 25 സെന്‍റ് മുതൽ ഒരേക്കർ വരെ കൃഷിയിടം ലഭ്യമാകുന്നതായിരുന്നു പദ്ധതി. ഇതിന്‍റെ ഭാഗമായി 70 ഏക്കര്‍ ഭൂമി ആദിവാസി കുടുംബങ്ങള്‍ക്കായി ഏറ്റെടുത്ത് വിതരണം ചെയ്‌തിരുന്നു. എന്നാല്‍ തുടര്‍ന്ന് ഭരണം ഏറ്റെടുത്ത പിണറായി സര്‍ക്കാറിന്‍റെ കാലത്ത് പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചു. അതോടെ സര്‍ക്കാര്‍ വിലയ്‌ക്ക് വാങ്ങിയ 80 ഏക്കര്‍ ഭൂമി വിതരണവുമുണ്ടായില്ല.

പദ്ധതിയില്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്ന മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ക്കും ഒരേക്കര്‍ കൃഷിഭൂമി നല്‍കുക, ഭൂ ഉടമകള്‍ സമ്മതപത്രം നല്‍കിയ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് വിതരണം ചെയ്യുക തുടങ്ങിയവയാണ് ആദിവാസി കുടുംബങ്ങളുടെ ആവശ്യം. വിഷയവുമായി ബന്ധപ്പെട്ട് സമരം നടത്തുമ്പോള്‍ മുഴുവന്‍ കാര്യങ്ങളും ചര്‍ച്ച ചെയ്‌ത് തീരുമാനിക്കാമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കുമെങ്കിലും പിന്നീട് തീരുമാനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് കുടുംബങ്ങളുടെ പരാതി.

ഒരു ഘട്ടത്തിൽ സംസ്ഥാന സർക്കാരിന്‍റെ ഭൂരഹിത കേരളം പദ്ധതിയിൽ ഉൾപ്പെടുത്തി ഭൂമി വകമാറ്റി വിതരണം ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് തീരുമാനം ഉപേക്ഷിച്ചു. ആദിവാസി കുടുംബങ്ങൾക്കായി ജില്ലയിൽ ഏറ്റെടുത്ത 80 ഏക്കർ ഉൾപ്പടെ അർഹരായ മുഴുവൻ പേർക്കും അവകാശപ്പെട്ട ഭൂമി അടിയന്തരമായി വിതരണം ചെയ്യണമെന്നാണ് ഉയരുന്ന ആവശ്യം. സമരം നടത്തുമ്പോൾ വിഷയം ചർച്ച നടത്താമെന്ന് അധികൃതർ ഉറപ്പും നൽകും എന്നാൽ പിന്നീട് കലക്‌ടര്‍ ചർച്ച വേണ്ടതില്ലെന്ന നിലപാട് സ്വീകരിക്കുന്നുവെന്നാണ് സമര സമിതിയുടെ ആരോപണം.

കഴിഞ്ഞ ദിവസവും കലക്‌ടറേറ്റിന് മുന്നിൽ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ ഉപരോധ സമര നടത്തിയിരുന്നു. കൃഷി ഭൂമി അല്ലെങ്കിൽ ജയിൽ എന്ന പ്ലക്കാർഡുമേന്തി അമ്മമാരും കുഞ്ഞുങ്ങളുമുൾപ്പെടെ 150ലധികം പേരാണ് കലക്‌ടറേറ്റിന് മുന്നിലെത്തിയത്. 2021 സെപ്റ്റംബറിലും ആദിവാസി കുടുംബങ്ങള്‍ കലക്‌ടറേറ്റിന് മുന്നില്‍ സമരം നടത്തിയിരുന്നു.

'ആശിയ്‌ക്കും ഭൂമി ആദിവാസിക്ക്' പദ്ധതിയുടെ തുടക്കവും ഒടുക്കവും: സംസ്ഥാനത്തെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമി നല്‍കുന്നതിനായി ആരംഭിച്ച പദ്ധതിയാണ് 'ആശിയ്‌ക്കും ഭൂമി ആദിവാസികള്‍ക്ക്' എന്ന പദ്ധതി. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍റെ കാലത്താണ് പദ്ധതി ആരംഭിച്ചത്. 25 സെന്‍റില്‍ കുറയാതെയും ഒരേക്കറില്‍ കൂടാതെയും പരമാവധി 10 ലക്ഷം രൂപ ചെലവില്‍ ഭൂമി വാങ്ങി നല്‍കുന്നതാണ് പദ്ധതി. പദ്ധതിയിലേക്ക് അപക്ഷ സമര്‍പ്പിച്ചവരില്‍ പലര്‍ക്കും സ്വന്തമായി ഭൂമി ലഭിച്ചിരുന്നു. എന്നാല്‍ തുടര്‍ന്ന് ഭരണത്തിലേറിയ സര്‍ക്കാര്‍ പദ്ധതി നിര്‍ത്തലാക്കുകയായിരുന്നു.

പദ്ധതി നിര്‍ത്തലാക്കാന്‍ നിരത്തിയ കാരണങ്ങള്‍: സംസ്ഥാനമൊട്ടാകെ 12000ത്തോളം ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ നിലവിലുള്ളപ്പോള്‍ പദ്ധതി കൊണ്ട് ഉദേശിച്ച ഫലം ലഭിക്കില്ലെന്ന് പറഞ്ഞാണ് പദ്ധതി നിര്‍ത്തിവച്ചത്. മാത്രമല്ല പദ്ധതിയിലൂടെ വാസയോഗ്യമല്ലാത്തതും കൃഷിയോഗ്യമല്ലാത്തതും വഴി സൗകര്യമില്ലാത്തതും മാര്‍ക്കറ്റ് വിലയേക്കാള്‍ വളരെ കൂടിയ വിലയ്‌ക്കുള്ള ഭൂമിയാണ് വാങ്ങി നല്‍കുന്നതെന്നും ആരോപിച്ചാണ് പദ്ധതി നിര്‍ത്തലാക്കിയത്. വിഷയവുമായി ബന്ധപ്പെട്ട് ആരോപണങ്ങളുയര്‍ന്നതോടെ വിജിലന്‍സ് അന്വേഷണം നടത്തുകയും സംഭവത്തില്‍ നിരവധി വിമര്‍ശനങ്ങളുയരുകയും ചെയ്‌തു.

ഇതോടെ പദ്ധതി വേണ്ട രീതിയില്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാതാവുകയും ആശിക്കും ഭൂമി ആദിവാസികള്‍ക്ക് എന്ന പദ്ധതി പരാജയപ്പെടുകയുമായിരുന്നു.

Last Updated : Feb 27, 2023, 6:26 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.