ETV Bharat / state

വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളുടെ ഭീഷണി ഇനി 'കുപ്പി' പരിഹരിക്കും - പ്ലാസ്റ്റിക് കുപ്പികള്‍ പുനഃചംക്രമണത്തിനായാണ് കൈമാറുന്നത്

'കുപ്പി' പദ്ധതി നടപ്പാക്കുന്നത് ഹരിതകേരള മിഷന്‍. വിദ്യാര്‍ഥികള്‍ പദ്ധതിയിലൂടെ ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പുനഃചംക്രമണത്തിനായി കൈമാറും

കുപ്പി പദ്ധതി
author img

By

Published : Oct 5, 2019, 7:27 PM IST

Updated : Oct 5, 2019, 10:38 PM IST

കാസര്‍കോട്: ലോകം ഇന്ന് നേരിടുന്ന വലിയ ഭീഷണികളില്‍ ഒന്നാണ് പ്ലാസ്റ്റിക്ക് മാലിന്യം. ഈ സാഹചര്യത്തിലാണ് ഉപയോഗ ശേഷം പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്നതിനെതിരെ കുപ്പി പദ്ധതിയുമായി ഹരിതകേരള മിഷന്‍ രംഗത്ത് വന്നിരിക്കുന്നത്. കാസര്‍കോട് യൂണിക് പ്രൊഗ്രാം ഫോര്‍ പ്ലാസ്റ്റിക് ബോട്ടില്‍ ഫ്രീ യഞ്ജ കുപ്പി എന്ന പേരിലാണ് പ്ലാസ്റ്റികിനെതിരായ ബോധവത്കരണം. സംസ്ഥാനത്ത് ആദ്യമായാണ് ഹരിത കേരള മിഷന്‍റെ നേതൃത്വത്തില്‍ ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്. പൊതുഇടങ്ങളില്‍ നിന്നും ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച് പുനഃചംക്രമണം നടത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഉപയോഗ ശേഷം പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്നതിനെതിരെ 'കുപ്പി' പദ്ധതിയുമായി ഹരിതകേരള മിഷന്‍ രംഗത്ത്.
കുപ്പിയുടെ ജില്ലാ തല ഉദ്ഘാടനം കാസര്‍കോട് സബ് കളക്ടര്‍ അരുണ്‍. കെ. വിജയന്‍ നിര്‍വഹിച്ചു. കാഞ്ഞങ്ങാട് ദുര്‍ഹ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍. എസ്. എസ്. യൂണിറ്റ് 15000 പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് അംഗീകൃത പാഴ്വസ്തു വ്യാപാരികള്‍ക്ക് കൈമാറി. വിദ്യാര്‍ഥികള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പുനഃചംക്രമണത്തിനായാണ് കൈമാറുന്നത്. ഇതു വഴി ലഭിക്കുന്ന തുക ഉപയോഗിച്ച് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങൾ നടത്താനാണ് ഹരിത കേരള മിഷന്‍ ലക്ഷ്യമിടുന്നത്. വിദ്യാര്‍ഥികളിലൂടെ മാലിന്യ സംസ്ക്കരണത്തെ കുറിച്ച് സമൂഹികാവബോധം സൃഷ്ടിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.

Intro:ഉപയോഗ ശേഷം പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിയുന്നതിനെതിരെ കുപ്പി പദ്ധതിയുമായി ഹരിതകേരള മിഷന്‍. പൊതു ഇടങ്ങളില്‍ നിന്നും ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികള്‍ വിദ്യാര്‍ഥികള്‍ ശേഖരിച്ച് പുന ചംക്രമണം നടത്തുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

Body:കാസര്‍കോട് യൂണിക് പ്രൊഗ്രാം ഫോര്‍ പ്ലാസ്റ്റിക് ബോട്ടില്‍ ഫ്രീ യഞ്ജ കുപ്പി എന്ന പേരിലാണ് പ്ലാസ്റ്റികിനെതിരായ ബോധവത്കരണം. ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്. വിദ്യാര്‍ത്ഥികളിലൂടെ സമൂഹത്തില്‍ മാലിന്യ പരിപാലനത്തെ സംബന്ധിച്ച അവബോധം സൃഷ്ടിക്കുകയും കുപ്പി പദ്ധതി ലക്ഷ്യമിടുന്നു. വിദ്യാര്‍ഥികള്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പുന ചംക്രമണത്തിനായാണ് കൈമാറുന്നത്. ഇതു വഴി ലഭിക്കുന്ന തുക ഉപയോഗിച്ച് പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളാണ് ഹരിത കേരള മിഷന്‍ നടത്തുന്നത്. കുപ്പിയുടെ ജില്ലാ തല ഉദ്ഘാടനം കാസര്‍കോട് സബ് കളക്ടര്‍ അരുണ്‍.കെ.വിജയന്‍ നിര്‍വഹിച്ചു.

ബൈറ്റ്-
കാഞ്ഞങ്ങാട് ദുര്‍ഹ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് 15000 പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് അംഗീകൃത പാഴ് വസ്തു വ്യാപാരികള്‍ കൈമാറി.

Conclusion:ഇടിവി ഭാരത്
കാസര്‍കോട്
Last Updated : Oct 5, 2019, 10:38 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.