കാസർകോട്: കുമ്പളയിലെ വിദ്യാർഥിയുടെ മരണത്തിൽ പൊലീസിന് വീഴ്‌ചയില്ലെന്ന് ക്രൈം ബ്രാഞ്ചിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് (Crime Branch preliminary investigation report). ഫർഹാസിന്‍റെ കുടുംബത്തിന്‍റെ പരാതിയും കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികളുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യം ഉണ്ടെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു (police did not fail in the death of the student in Kumbala). പൊലീസുകാരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമുണ്ടായിട്ടില്ലെന്നും കണ്ടെത്തൽ.
അപകടത്തിൽപ്പെട്ട വാഹനത്തിന് പൂർണ ഫിറ്റ്‌നസുണ്ടായിരുന്നില്ല. കാറിലുണ്ടായിരുന്നത് വിദ്യാർഥികളാണെന്ന് അറിഞ്ഞത് അപകടത്തിൽപ്പെട്ടതിന് ശേഷമെന്ന് ആരോപണം നേരിട്ട പൊലീസുകാർ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയിട്ടുണ്ട്. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറി. കേസിൽ വിശദമായ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥിയായ ഫർഹാസും സുഹൃത്തുക്കളും അടങ്ങുന്ന അഞ്ചംഗ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഓഗസ്‌റ്റ് 25 നാണ് മറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ ഫർഹാസ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 29 ന് രാവിലെയാണ് മരിച്ചത്. വിദ്യാർഥികൾ സഞ്ചരിച്ച കാർ പൊലീസ് പിന്തുടരുന്ന സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് കുമ്പള പൊലീസിനെതിരെ പ്രതിഷേധവുമായി കുടുംബവും മുസ്‌ലിം ലീഗും രംഗത്തെത്തിയത്.
ഓണാഘോഷ പരിപാടിക്കെത്തിയ വിദ്യാർഥികൾ കാറിൽ കറങ്ങുന്നതിനിടെയായിരുന്നു അപകടം. പൊലീസ് പിന്തുടർന്നപ്പോഴായിരുന്നു അപകടം സംഭവിച്ചതെന്ന് സംഭവത്തിൽ കുടുംബം ആരോപിച്ചിരുന്നു. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് മരിച്ച വിദ്യാർഥിയുടെ മാതാവ് മനുഷ്യാവകാശ കമ്മിഷനും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. കൃത്യനിർവഹണത്തിന്‍റെ ഭാഗമായാണ് നിർത്താതെ പോയ വാഹനത്തെ പിന്തുടർന്നതെന്ന് പൊലീസ് വിശദീകരണം നൽകിയിരുന്നു.
സ്‌കൂളിലെ ഓണാഘോഷ പരിപാടികൾക്ക് ശേഷം മടങ്ങിയ വിദ്യാർഥികളുടെ കാർ കുമ്പള പൊലീസ് പരിശോധനക്കായി നിർത്താന്‍ ആവശ്യപ്പെട്ടെങ്കിലും പരിഭ്രാന്തരായ വിദ്യാർഥികൾ കാർ നിർത്താതെ മുന്നോട്ടെടുത്തു. തുടർന്നാണ് പൊലീസ് വാഹനം കാറിനെ പിന്തുടർന്നത്. അമിത വേഗതയിലെത്തിയ കാർ മതിലിൽ ഇടിച്ചു തലകീഴായി മറിഞ്ഞതോടെ മുൻ സീറ്റിൽ ഇരുന്ന ഫർഹാസിനു ഗുരുതരമായി പരിക്കേറ്റു. പിന്നീട് പൊലീസ് വാഹനത്തിലാണ് വിദ്യാർഥിയെ ആശുപത്രിയിലെത്തിച്ചത്.
ALSO READ: കുമ്പളയിലെ വിദ്യാർഥിയുടെ മരണത്തിൽ മലക്കം മറിഞ്ഞ് പൊലീസ് ; ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി ഉത്തരവിറക്കി
തോണി മറിഞ്ഞ് കാണാതായ യുവാക്കളുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തു: പീച്ചി ഡാമിന്‍റെ വൃഷ്‌ടി പ്രദേശമായ ആനവാരിയില്‍ ഇന്നലെ വൈകുന്നേരം നാല് മണിയോടെയായിരുന്നു അപകടം ഉണ്ടായത്. വഞ്ചി മറിഞ്ഞ് നാല് യൂവാക്കളില്‍ മൂന്ന് പേരെ കാണാതാവുകയായിരുന്നു ഒരാള്‍ നീന്തി രക്ഷപ്പെട്ടു. രക്ഷപ്പെട്ട വ്യക്തി അറിയിച്ചതനുസരിച്ചാണ് മുന്ന് പേരെ കാണാതായ വിവരം അറിയുന്നത്. ഫയര്‍ ഫോഴ്‌സിന്‍റെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സെപ്‌റ്റംബര്‍ അഞ്ചിന് ഉച്ചയോടെയാണ് മൂവരൂടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ALSO READ: പീച്ചി ആനവാരിയിൽ തോണി മറിഞ്ഞ് അപടകം ; കാണാതായ യുവാക്കാളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു