ETV Bharat / state

കൃപേഷിന്‍റെ കുടുംബം പുതിയ വീട്ടിലേക്ക്

'അടച്ചുറപ്പുള്ളൊരു വീട്' - ഇതായിരുന്നു കൃപേഷിന്‍റെ സ്വപ്നം. ആ ആഗ്രഹം സാധിച്ചു കൊടുത്തത് ഹൈബി ഈഡന്‍ എംഎല്‍എ

കൃപേഷിന്‍റെ കുടുംബം പുതിയ വീട്ടിലേക്ക്
author img

By

Published : Apr 19, 2019, 2:39 PM IST

Updated : Apr 19, 2019, 3:56 PM IST

കാസര്‍കോട്: കാസര്‍കോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്‍റെ ഭവനത്തിന്‍റെ പാല് കാച്ചല്‍ ചടങ്ങ് നടന്നു. ഹൈബി ഈഡൻ എംഎല്‍എയുടെ തണല്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീട് നിര്‍മ്മിച്ചത്. കൃപേഷ് മരിച്ച് 50 ദിവസത്തിനുള്ളിലാണ് വീട് പൂര്‍ത്തിയായത്. കൃപേഷിന്‍റെ സ്വപ്നമായിരുന്നു അടച്ചുറപ്പുള്ള ഒരു വീട്.

കൃപേഷിന്‍റെ കുടുംബം പുതിയ വീട്ടിലേക്ക്

മൂന്ന് കിടപ്പുമുറി, അടുക്കള, സെന്‍ട്രല്‍ ഹാള്‍, ഡൈനിങ് ഹാള്‍ ഉള്‍പ്പെടെ 1100 സ്ക്വയര്‍ഫീറ്റിലാണ് വീട് നിര്‍മ്മിച്ചിരിക്കുന്നത്. ഓലക്കുടിലിന് മുന്നിലായി കൃപേഷിന്‍റെ അച്ഛന്‍റെ പേരില്‍ പട്ടയം കിട്ടിയ ഭൂമിയിലാണ് വീടുയര്‍ന്നത്. പ്രവാസി കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഈ വീടിനോട്ചേര്‍ന്ന് കുഴല്‍ക്കിണര്‍ നിര്‍മിച്ചു നല്‍കി. തെരഞ്ഞെടുപ്പ് പരിപാടികൾ മാറ്റി വച്ച് താക്കോല്‍ദാന ചടങ്ങിന് ഹൈബി ഈഡൻ കുടുംബസമേതം എത്തി. വി ഡി സതീശൻ എംഎൽഎയും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചടങ്ങിനെത്തിയിരുന്നു.

പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ സ്വപ്ന ഭാവനത്തിനു പാല് കാച്ചി.  വീട് നിർമ്മിച്ചു നൽകിയ ഹൈബി ഈഡൻ എംഎൽഎയും  കുടുംബവും  താക്കോൽദാന ചടങ്ങിനെത്തിയിരുന്നു.   തണൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഹൈബി ഈഡൻ കൃപേഷിന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകിയത്.

വി ഒ
കല്യോട് കൊലക്കത്തിക്ക് ഇരയായ കൃപേഷിന്റെ സ്വപ്നമായിരുന്നു അടച്ചുറപ്പുള്ള വീട് എന്നത്. ആ സ്വപ്ന ഭവനത്തിലേക്കാണ് കൃപേഷിന്റെ ഓർമ്മകൾ തളം കെട്ടി നിന്ന അന്തരീക്ഷത്തിൽ കുടുംബം താമസം തുടങ്ങിയത്. കിച്ചൂസ് എന്ന് പേരിട്ട വീടിന്റ പാലു കാച്ചൽ ചടങ്ങിന് സാക്ഷിയാവാൻ കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമുൾപ്പെടെ നൂറു കണക്കിന് ആളുകൾ കല്യോട്ട് എത്തി. കൊല്ലപ്പെട്ട ശരത് ലാലിൻറെ കുടുംബവും നിറ കണ്ണുകളോടെ കൃപേഷിന്റെ വീട്ടിലെത്തി.

ഹോൾഡ്

 കൃപേഷിന്റെ വീടിന്റെ ദുരവസ്ഥ നേരിട്ട് കണ്ട ഹൈബി ഈഡൻ എം. എൽ. എ തണൽ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി  ആണ് വീട് നിര്മിച്ചു നൽകിയത്. പാല് കാച്ചൽ ചടങ്ങിന് സാക്ഷിയാകാൻ തിരഞ്ഞെടുപ്പ് പരിപാടികൾ മാറ്റി വെച്ചു  ഭാര്യക്കും മകൾക്കുമൊപ്പം ഹൈബി ഈഡൻ എം എൽ. എ യും കല്യോട്ട് എത്തി. വി ഡി സതീശൻ എം എൽ. എ യും. ഒപ്പം ഉണ്ടായിരുന്നു.

ഹോൾഡ്

കാസർഗോട്ടെ സ്ഥാനാർഥി രാജ്. മോഹൻ ഉണ്ണിത്താൻ കൂടി എത്തിയതോടെ ഉച്ചക്ക് 12മണിക്ക ആയിരുന്നു പാലു കാച്ചൽ ചടങ്ങ്.പുതിയ വീടിന്റെ താക്കോൽദാന ചടങ്ങ് നടക്കുമ്പോൾ വാക്കുകൾ കിട്ടാതെ അച്ഛൻ കൃഷ്ണൻ വിതുമ്പി.

ബൈറ്റ് - പിതാവ്

44 ദിവസം. കൊണ്ടാണ് 1100 ചതുരശ്ര. അടി വിസ്തീര്ണത്തിലുള്ള വീട് നിർമിച്ചത്.തണൽ ഭവന പദ്ധതി പ്രകാരം ഹൈബി ഈഡൻ നിർമിച്ചു നൽകുന്ന മുപ്പതാമത്തെ വീടാണിത്.

etv ഭാരത് കാസറഗോഡ്
Last Updated : Apr 19, 2019, 3:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.