കാസർകോട്: ഹരിത ക്യാമ്പസ് യാഥാര്‍ഥ്യമാക്കാന്‍ ഒരു മരം ദത്തെടുക്കാം പദ്ധതിയുമായി കേരള കേന്ദ്ര സര്‍വകലാശാല. ഇതിന്‍റെ ഭാഗമായി സര്‍വകലാശാലയിലെ അധ്യാപകരും ജീവനക്കാരും ഒന്നോ അതിലധികമോ മരങ്ങള്‍ ഏറ്റെടുത്ത് പരിപാലിക്കും.
ദത്തെടുക്കുന്നവരുടെ പേരുകള്‍ മരങ്ങളില്‍ രേഖപ്പെടുത്തും. ആയിരത്തിലേറെ മരങ്ങള്‍ ഇപ്രകാരം സംരക്ഷിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ആകര്‍ഷണീയമായ പൂക്കളുള്ള ബോട്ടില്‍ ബ്രഷ് ചെടികളും, തണല്‍ ഫല വൃക്ഷങ്ങളുമാണ് കൂടുതലായും നട്ടുവളര്‍ത്തുക.
വൈസ് ചാന്‍സലര്‍ പ്രൊഫ.എച്ച്.വെങ്കടേശ്വരലുവിന്‍റെ നിര്‍ദേശപ്രകാരം ക്യാമ്പസ് ഡവലപ്മെന്‍റ് കമ്മറ്റിയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാല് മരങ്ങള്‍ ഏറ്റെടുത്ത് വൈസ് ചാന്‍സലര്‍ നിര്‍വ്വഹിച്ചു. ഹരിത ക്യാമ്പസിന്‍റെ ഭാഗമായി അടുത്ത ഘട്ടത്തില്‍ ആയിരത്തിലേറെ ചെടികൾ നട്ടു വളര്‍ത്താനാണ് പദ്ധതി. അരലക്ഷത്തിലേറെ മരങ്ങളുള്ള മിനി ഫോറസ്റ്റ് യാഥാര്‍ഥ്യമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കമ്മറ്റി അംഗം ഡോ.ജിന്നി ആന്‍റണിയാണ് പദ്ധതിയുടെ കോര്‍ഡിനേറ്റര്‍.