ETV Bharat / state

ഇത് കാസര്‍കോടിന്‍റെ സ്‌നേഹം; കലാപ്രതിഭകൾക്ക് 1000 വീടുകളില്‍ താമസമൊരുക്കും - പഴയിടം മോഹനന്‍ നമ്പൂതിരി

ചരിത്രത്തിലാദ്യമായി സംസ്ഥാന സ്‌കൂൾ കലോത്സവത്തിനെത്തുന്ന കലാപ്രതിഭകള്‍ക്ക് വീടുകളില്‍ താമസസൗകര്യമൊരുക്കും.

ഇത് കാസര്‍കോടിന്‍റെ സ്‌നേഹം; കലാപ്രതിഭകൾക്ക് 1000 വീടുകളില്‍ താമസമൊരുക്കും
author img

By

Published : Nov 5, 2019, 10:20 PM IST

കാസര്‍കോട്‌: 28 വര്‍ഷത്തിന് ശേഷം വിരുന്നെത്തിയ കലാമാമാങ്കത്തെ അവിസ്‌മരണീയമാക്കാനുള്ള തയ്യാറെടുപ്പില്‍ സംഘാടകര്‍. 60ാമത് കേരള സ്‌കൂൾ കലോത്സവത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ അണിയറയില്‍ തകൃതിയാണ്. ചരിത്രത്തിലാദ്യമായി കലാപ്രതിഭകള്‍ക്ക് വീടുകളില്‍ താമസസൗകര്യമൊരുക്കുന്നതും ഇത്തവണത്തെ കലോത്സവത്തിന്‍റെ പ്രത്യേകതയാണ്.

നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്ന് വരെ കാഞ്ഞങ്ങാട് നടക്കുന്ന കലോത്സവത്തിനായ 30 വേദികളാണ് ഒരുങ്ങുന്നത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് താരതമ്യേന ചെറിയ നഗരമായതിനാല്‍ കലോത്സവത്തിനെത്തുന്നവര്‍ക്ക് സഹവാസമൊരുക്കാനുള്ള ദൗത്യത്തിലാണ് സംഘാടകര്‍. ഇതിനായി 1000 വീടുകള്‍ ഒരുക്കും. നവംബര്‍ ഒമ്പതിന് പ്രധാനവേദിയുടെ പന്തലിന് കാല്‍നാട്ടും. 25നുള്ളില്‍ മുഴുവന്‍ വേദികളും തയ്യാറാകും. ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരി തന്നെയാണ് കലോത്സവത്തിനെത്തുന്നവര്‍ക്കായി ഭക്ഷണം തയ്യാറാക്കുക.

കലാമാമാങ്കത്തിന്‍റെ പ്രചരണത്തിനായി വ്യത്യസ്‌തമായ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. കാളവണ്ടി യാത്ര, കൊട്ടും വരയും തുടങ്ങി കലോത്സവം ജനകീയമാക്കാന്‍ നൂതനമായ പരിപാടികളാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. സിനിമാ താരങ്ങളെ അടക്കം പങ്കെടുപ്പിച്ച് മുന്‍കാല പ്രതിഭകളുടെ സംഗമം, സെമിനാറുകള്‍, കരിയര്‍ എക്‌സ്‌പോ തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. ജനകീയോത്സവമാക്കി കലാമേളയെ മാറ്റാനായി കൈമെയ്യ് മറന്നുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നാടാകെ നടക്കുന്നത്.

Intro:28 വര്‍ഷത്തിന് ശേഷം വിരുന്നെത്തിയ കലാമാമാങ്കത്തെ അവിസ്മരണീയമാക്കാനുള്ള തയ്യാറെടുപ്പില്‍ സംഘാടകര്‍. കലോത്സവത്തെ വരവേല്‍ക്കാന്‍ അണിയറയില്‍ ഒരുക്കങ്ങള്‍ തകൃതിയാണ്. കലോത്സവ ചരിത്രത്തില്‍ ആദ്യമായി കലാപ്രതിഭകള്‍ക്ക് വീടുകളില്‍ താമസസൗകര്യമൊരുക്കുന്നതും ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്.

Body:നവംബര്‍ 28 മുതല്‍ ഡിസംബര്‍ ഒന്നു വരെ കാഞ്ഞങ്ങാട് നടക്കുന്ന മേളക്കായി 30 വേദികളാണ് ഒരുങ്ങുന്നത്. കലമാമാങ്കത്തിന്റെ പ്രചരണത്തിനായി വ്യത്യസ്തമായപരിപാടികളുടെ തയ്യാറെടുപ്പ് ഒരു ഭാഗത്ത് നടക്കുന്നുണ്ട്. കാളവണ്ടി യാത്ര, കൊട്ടുംവരയും തുടങ്ങി ജനങ്ങളെ മേളയുമായി അടുപ്പിക്കാന്‍ നൂതനമായ പരിപാടികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. സിനിമാ താരങ്ങളെ അടക്കം പങ്കെടുപ്പിച്ച് മുന്‍കാല പ്രതിഭകളുടെ സംഗമം, സെമിനാറുകള്‍, കരിയര്‍ എക്‌സ്‌പോ തുടങ്ങിയവ സംഘടിപ്പിക്കുന്നുണ്ട്.

ബൈറ്റ്- വിവി രമേശന്‍, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍

മറ്റു ജില്ലകളെ അപേക്ഷിച്ച് താരതമ്യേന ചെറിയ നഗരമായതിനാല്‍ മേളക്കെത്തുന്നവര്‍ക്ക് സഹവാസമൊരുക്കാനുള്ള ദൗത്യത്തിലാണ് സംഘാടകര്‍. ഇതിനായി 1000 വീടുകള്‍ ഒരുക്കും. നവംബര്‍ 9ന് പ്രധാനവേദിയുടെ പന്തലിന് കാല്‍നാട്ടും. 25നുള്ളില്‍ മുഴുവന്‍ വേദികളും തയ്യാറാകും. ഇത്തവണയും പഴയിടം മോഹനന്‍ നമ്പൂതിരി തന്നെയാണ് കലോത്സവത്തിനെത്തുന്നവരെ ഊട്ടുക. എന്നും ഓര്‍മ്മകളില്‍ തങ്ങി നില്‍ക്കുന്ന ജനകീയോത്സവമാക്കി കലാമേളയെ മാറ്റാനായി കൈമെയ് മറന്നുള്ള പ്രവര്‍ത്തനമാണ് ഇപ്പോള്‍ നാടാകെ നടക്കുന്നത്.

ഇടിവി ഭാരത്
കാസര്‍കോട്‌
Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.