കാസർകോട്: അച്ഛൻ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടറാണെങ്കില്‍ മകൻ വാഹന നിർമാതാവാണ്. അച്ഛന്‍റെ ജോലിയില്‍ നിന്ന് പ്രചോദനം ഉൾക്കൊണ്ട മകൻ നിർമിച്ച വാഹന മാതൃകകൾ കൊണ്ട് നിറയുകയാണ് കാസർകോഡ് ജില്ലയിലെ അജാനൂർ വേലാശ്വരത്തെ വീട്.
Also Read: 'നെഞ്ചിലുണ്ടാകും, മരണം വരെ'; എംബി രാജേഷിന് കെ.കെ രമയുടെ മറുപടി
മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്‌ടറായ എം. വിജയന്‍റെ മകൻ തേജസാണ് വാഹനങ്ങളുടെ മിനിയേച്ചർ നിർമാണത്തില്‍ മിടുക്ക് കാണിക്കുന്നത്. കെഎസ്‌ആർടിസി ബസുകൾ, നാഷണല്‍ പെർമിറ്റ് ലോറികൾ എന്നിവയുടെയെല്ലാം മിനിയേച്ചർ ആറാം ക്ലാസുകാരനായ തേജസ് കാർഡ് ബോർഡില്‍ നിർമിച്ചു കഴിഞ്ഞു.
Also Read: പട്ടുവത്തെ പാടശേഖരത്തില്‍ പക്ഷി ശല്യം രൂക്ഷം; വിത്തിറക്കിയ കര്‍ഷകര്‍ ദുരിതത്തില്‍
ലോക്ക് ഡൗണ്‍ സമയത്തെ പഠനത്തിന്‍റെ ഇടവേളകളിലാണ് തേജസിന്‍റെ വാഹന നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയായവ വീടിന് മുന്നില്‍ വരിവരിയായി പാര്‍ക്ക് ചെയ്‌തിരിക്കുന്ന രീതിയിലാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. പുനരുപയോഗിക്കാന്‍ കഴിയുന്ന പാഴ്‌വസ്‌തുക്കളെല്ലാം തേജസ് ഇതിനായി ശേഖരിച്ച് വെക്കുന്നുണ്ട്. തേജസിന് പിന്തുണയും പ്രോത്സാഹനവുമായി അച്ഛൻ എം. വിജയനും അമ്മ ആശ കിരണും ചിത്രരചനയില്‍ മിടുക്കിയായ സഹോദരി ഐശ്വര്യയും ഒപ്പമുണ്ട്.