ETV Bharat / state

കാസര്‍കോട് കനത്ത മഴയ്ക്ക് നേരിയ ശമനം; നാല് മരണം

മൂന്നു കോടിയിലേറെ രൂപയുടെ നാശനഷ്‌ടമുണ്ടായതായി പ്രാഥമിക നിഗമനം. 286.25 ഹെക്‌ടറില്‍ കൃഷി നാശം. നാല് പേര്‍ മരിച്ചു

കനത്ത മഴ വാര്‍ത്ത  മഴക്കെടുതി വാര്‍ത്ത  heavy rain news  rain desaster news
മഴ
author img

By

Published : Aug 10, 2020, 10:42 PM IST

കാസര്‍കോട്: മൂന്ന് ദിവസങ്ങളിലായി തുടരുന്ന കനത്തമഴയ്ക്ക് ജില്ലയിൽ നേരിയ ശമനം. പുഴകളിൽ വെള്ളം താഴ്ന്നതോടെ ദുരിത ബാധിതർ ക്യാമ്പുകളില്‍ നിന്നും തിരിച്ചുപോകാന്‍ തുടങ്ങി. പ്രധാന പുഴകള്‍ കരകവിഞ്ഞൊഴുകിയാണ് കൂടുതല്‍ നാശനഷ്ടം സംഭവിച്ചത്. കാലവര്‍ഷം ആരംഭിച്ചതു മുതല്‍ ജില്ലയില്‍ ഇതുവരെയായി 210 വീട് ഭാഗികമായും 19 വീടുകൾ പൂര്‍ണ്ണമായും തകര്‍ന്നു. നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. നിലവിൽ വെള്ളരിക്കുണ്ട് താലൂക്കിൽ രണ്ട് ക്യാമ്പുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.

ഹോസ്ദുര്‍ഗ്ഗ് താലൂക്കിലെ കയ്യൂര്‍, ചീമേനി, ക്ലായിക്കോട്, ചെറുവത്തൂര്‍, തുരുത്തി, നീലേശ്വരം, പേരോല്‍, മടിക്കൈ, പുല്ലൂര്‍, പനയാല്‍, ഉദുമ, പുതുക്കൈ, നോര്‍ത്ത് തൃക്കരിപ്പൂര്‍, സൗത്ത് തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ, ബല്ല, അമ്പലത്തറ എന്നീ വില്ലേജുകളെയും അനുബന്ധ പഞ്ചായത്തുകളെയും കാലവര്‍ഷം സാരമായി ബാധിച്ചു. ഹോസ്ദുര്‍ഗ്ഗ് താലുക്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ലെങ്കിലും കാലവര്‍ഷ ഭീഷണിയെ തുടര്‍ന്ന് 915 കുടുംബങ്ങളിലെ 4657 അംഗങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. വെസ്റ്റ് എളേരി വില്ലേജില്‍ മണ്ണിടിച്ചില്‍ ഉണ്ടായതിനെത്തുടര്‍ന്ന് നാട്ടക്കല്ല് വയോജന മന്ദിരത്തില്‍ രണ്ടു കുടുംബങ്ങളിലെ ഒന്‍പത് പേരെ മാറ്റി താമസിപ്പിച്ചിരുന്നു. ഭീഷണി അകന്നതിനെ തുടര്‍ന്ന് അവര്‍ വീടുകളിലേക്ക് മടങ്ങി.

കാസര്‍കോട് താലൂക്കില്‍ 206 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. താലൂക്കില്‍ ഇതുവരെയായി രണ്ട് വീട് പൂര്‍ണ്ണമായും 86 വീട് ഭാഗികമായും തകര്‍ന്നു. ഇതുവരെയായി 24ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്.

മഞ്ചേശ്വരം താലൂക്കിലെ 22 കുടുംബങ്ങളിലെ 99 പേരെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. ഏഴ് വീട് പൂര്‍ണമായും 15 വീട് ഭാഗീകമായും തകര്‍ന്നു. മഞ്ചേശ്വരത്ത് കടല്‍ ക്ഷോഭത്തെ തുടര്‍ന്നും ബംബ്രാണ വയലില്‍ വെള്ളം കയറിയതിനെ തുടര്‍ന്നുമാണ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചത്. പൈവളികെയില്‍ മണ്ണിടിഞ്ഞാണ് കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിയത്.

കാലവർഷം കലിതുള്ളിയ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മൂന്നു കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് ജില്ലയിൽ ഉണ്ടായത്. റബര്‍, നേന്ത്രവാഴ, തെങ്ങ്, നെല്ല്, അടയ്ക്കാ, കുരുമുളക്, കിഴങ് വിളകള്‍, എന്നിങ്ങനെ 286.25 ഹെക്‌ടറിലെ വിളകള്‍ക്കാണ് നാശം സംഭവിച്ചത്. 1862 കര്‍ഷകരെയും കാലവര്‍ഷം പ്രതികൂലമായി ബാധിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.