ETV Bharat / state

കാഴ്‌ചയും കൗതുകവും... അതിനേക്കാൾ അപകടവും നിറയുന്ന കൂവപ്പാറയിലെ ഗുഹ.. അധികൃതർ അറിയുന്നുണ്ടോ ഇത്... - Kasargod todays news

കാസർകോട്ടെ വെസ്റ്റ് എളേരി പഞ്ചായത്തില്‍ സ്വകാര്യഭൂമിയിലുള്ള ഗുഹ കനത്ത മണ്ണിടിച്ചില്‍ അപകടഭീഷണി ഉയര്‍ത്തവെയാണ് അധികൃതരുടെ അനുമതിയില്ലാതെ സഞ്ചാരികളെ അകത്തേക്ക് കയറ്റിവിടുന്നത്

കാഴ്‌ചയും കൗതുകവും ഒരുക്കി കാസർകോട്ടെ ഗുഹ  കാസർകോട്ടെ വെസ്റ്റ് എളേരിയിലെ കൂവപ്പാറയിലെ ഗുഹ  Kasargod Koovappara cave invites tragedy  Kasargod todays news  കാസര്‍കോട് ഇന്നത്തെ വാര്‍ത്ത
കാഴ്‌ചയും കൗതുകവും... അതിനേക്കാൾ അപകടവും നിറയുന്ന കൂവപ്പാറയിലെ ഗുഹ.. അധികൃതർ അറിയുന്നുണ്ടോ ഇത്...?
author img

By

Published : Feb 26, 2022, 9:42 PM IST

Updated : Feb 27, 2022, 2:59 PM IST

കാസര്‍കോട്: പ്രകൃതി കടഞ്ഞെടുത്ത മനോഹരമായ ഗുഹയുണ്ട് കാസർകോട്ടെ വെസ്റ്റ് എളേരി പഞ്ചായത്തില്‍. 28 കോല്‍ ആഴത്തിലുള്ള ഗുഹയുടെ പ്രവേശനകവാടം കിണർ പോലെ തോന്നിക്കുന്നതാണ്. 50 മീറ്റർ അകത്തേക്കുനടന്നാല്‍ ഒരിക്കലും വറ്റാത്ത തടാകം, പലയിടങ്ങളിലായി തൂങ്ങിക്കിടക്കുന്ന ചെറുവവ്വാലുകൾ. സഞ്ചാരികള്‍ക്ക് പുത്തന്‍ അനുഭവങ്ങള്‍ നല്‍കുമെങ്കിലും, ഈ ഗുഹ വന്‍ അപകട ഭീഷണിയാണ് ഉയര്‍ത്തുന്നത്.

അപകടം പതിയിരുന്ന് കാസര്‍കോട് കൂവപ്പാറയില്‍ ഒരു ഗുഹ

കൂവപ്പാറയിലെ ഭീമനടിയില്‍ സ്ഥിതി ചെയ്യുന്ന ഗുഹ കെ.വി പ്രേമയുടെ ഉടമസ്ഥതയിലുള്ളതാണ്. മഴവെള്ളമൊഴുകി കാലക്രമേണെ രൂപാന്തരപ്പെട്ട ഗുഹ, പലപ്പോഴായി പാറകളും മണ്ണും താഴേക്ക് പതിച്ചാണ് ഇന്നത്തെ രൂപമായത്. ഗുഹയുടെ മേൽഭാഗം ഉടമ ചെത്തിമിനുക്കിയിട്ടുണ്ട്. എന്നാല്‍, വീണ്ടും ഇടിയാനുള്ള സാധ്യത ഈ നവീകരണം തള്ളിക്കളയുന്നില്ല. ശക്തമായ മണ്ണിടിച്ചില്‍ ഭീഷണിയിലാണ് ഗുഹ നിലനില്‍ക്കുന്നത്.

സർക്കാരിന്റെ അനുമതിയോ അറിവോ ഇല്ലാതെയാണ് സ്വകാര്യ ഭൂമിയുടെ ഉടമകള്‍ ഗുഹയിലേക്ക് സഞ്ചാരികളെ കയറ്റിവിടുന്നത്. ഗുഹയ്ക്ക് അകത്ത് 300 മീറ്ററോളം പല ഭാഗത്തേക്കായി നടക്കാനുണ്ട്. സ്വകാര്യവ്യക്തിയുടെ സ്ഥലത്തെ ടൂറിസ്‌റ്റ് ആകര്‍ഷണങ്ങളിലേക്ക് സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ സഞ്ചാരികളെ കടത്തി വിടരുതെന്നാണ് ചട്ടമുണ്ട്. ഇത്തരം ഗുഹകൾ കണ്ടെത്തിയാൽ ഡി.ടി.പി.സിക്ക് കൈമാറണമെന്നുമുണ്ട്. എന്നാല്‍, ഇതൊന്നും പാലിക്കാതെ യാതൊരുവിധ സുരക്ഷാമാനദണ്ഡങ്ങളും ഇല്ലാതെയാണ് സഞ്ചരികളെ അകത്തേക്ക് കയറ്റിവിടുന്നത്.

കുഞ്ഞുങ്ങളടക്കമുള്ള സ്കൂൾ, കോളജ് വിദ്യാർഥികളും മുതിര്‍ന്നവരും കഴിഞ്ഞ മൂന്ന് വർഷമായി ഇവിടെയെത്താറുണ്ട്. വേനൽകാലത്ത് മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശം നല്‍കുന്നുള്ളൂ എന്നാണ് ഉടമസ്ഥരുടെ വാദം. അപകടമുണ്ടായാൽ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങാൻ സാധിക്കില്ല. തെന്നിവീഴാനുള്ള സാധ്യതയും കൂടുതലാണ്. ചില സ്ഥലങ്ങളിൽ കൈവേലി സ്ഥാപിച്ചിട്ടുണ്ടെന്ന് മാത്രമാണ് ആശ്വാസം.

ALSO READ: ആശ്വാസ തീരത്തേക്ക് യുക്രൈനിലെ മലയാളി വിദ്യാര്‍ഥികള്‍; കേരളത്തിലേക്കുള്ള യാത്രയും സൗജന്യം

Last Updated : Feb 27, 2022, 2:59 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.