ETV Bharat / state

ഓട്ടോ ഒന്നിന് മൂന്ന് ലിറ്റർ സൗജന്യം ; ഇന്ധനവില കുതിക്കുമ്പോള്‍ ഡ്രൈവര്‍മാരെ തുണച്ച് പമ്പുടമ - കാസർകോട് സൗജന്യ ഇന്ധന വിതരണം

ഓഫര്‍ ദിനത്തില്‍ 313 ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് മൂന്ന് ലിറ്റര്‍ വീതം ഇന്ധനം നല്‍കിയത്.

free fuel for auto drivers  fuel price hike  kasargod free fuel in pump  ഇന്ധന വിലവർധന  കാസർകോട് സൗജന്യ ഇന്ധന വിതരണം  കാസർകോട് വാർത്ത
ഓട്ടോ തൊഴിലാളികൾക്ക് ആശ്വാസമേകി കാസർകോട്ടെ പമ്പ് ഉടമ
author img

By

Published : Jun 21, 2021, 5:16 PM IST

Updated : Jun 21, 2021, 7:09 PM IST

കാസർകോട് : ഇന്ധനവില വര്‍ധനവില്‍ നട്ടെല്ലൊടിഞ്ഞ ഓട്ടോ തൊഴിലാളികളെ ചേര്‍ത്തുപിടിച്ച് പമ്പുടമ. കാസര്‍കോട് എൻമകജെ പഞ്ചായത്തിലെ പെര്‍ളയില്‍ പ്രവര്‍ത്തിക്കുന്ന കുതുക്കോളി പമ്പില്‍ നിന്നാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് മൂന്ന് ലിറ്റര്‍ ഇന്ധനം സൗജന്യമായി നല്‍കിയത്.

ഒരു ദിവസത്തേക്കാണ് ഓട്ടോ തൊഴിലാളികള്‍ക്കായുള്ള ഓഫര്‍ കുതുക്കോളി പമ്പ് പ്രഖ്യാപിച്ചത്. അബുദാബിയിലെ ചാര്‍ട്ടേഡ് അകൗണ്ടന്‍റായ അബ്‌ദുല്ല മദുമൂലെ ആണ് പമ്പിന്‍റെ ഉടമ. സഹോദരന്‍ സിദ്ദിഖ് മദുമൂലെയാണ് പമ്പ് നടത്തുന്നത്.

ഇവിടെ എത്തുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പെട്രോളോ, ഡീസലോ മൂന്ന് ലിറ്റര്‍ വീതമാണ് സൗജന്യമായി നല്‍കിയത്. കൊവിഡ് മൂലം പ്രതിസന്ധിയിലായതിന് പിന്നാലെ ദിവസേന വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ പമ്പുടമയുടെ സഹായം വിലമതിക്കാനാവാത്തതാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.

Also Read: പെരിയ കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി; ന്യായീകരിച്ച് പഞ്ചായത്ത് പ്രസിഡന്‍റ്

ഓഫര്‍ ദിനത്തില്‍ 313 ഓട്ടോ ഡ്രൈവര്‍മാര്‍ക്കാണ് മൂന്ന് ലിറ്റര്‍ വീതം ഇന്ധനം നല്‍കിയത്. അടിസ്ഥാന തൊഴിലാളി വിഭാഗത്തിന്‍റെ പ്രയാസങ്ങള്‍ മനസിലാക്കിയതുകൊണ്ടാണ് ഇങ്ങനെയൊരു ഓഫര്‍ നല്‍കിയത്. ഇത് ആളുകളെ ആകര്‍ഷിക്കാന്‍ ചെയ്‌തതല്ലെന്നും ചാരിറ്റി മാത്രമാണെന്നും പമ്പ് അധികൃതര്‍ പറയുന്നു.

കര്‍ണാടകയിലെ സാറടുക്ക, ബദിയടുക്ക, നീര്‍ച്ചാല്‍, പെര്‍ല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഓട്ടോ ഡ്രൈവര്‍മാര്‍ ഇവിടെ എത്തുന്നുണ്ട്. ഇന്ധനവില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിനിൽക്കുമ്പോൾ ഇത്തരം പ്രവര്‍ത്തികള്‍ അനുകരണീയമാണ്.

ഓട്ടോ ഒന്നിന് മൂന്ന് ലിറ്റർ സൗജന്യം ; ഇന്ധനവില കുതിക്കുമ്പോള്‍ ഡ്രൈവര്‍മാരെ തുണച്ച് പമ്പുടമ

Last Updated : Jun 21, 2021, 7:09 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.