കാസർകോട്: ജില്ലയില്‍ സമ്പർക്ക രോഗബാധിതരുടെ എണ്ണം ഉയരുന്നു. സമ്പർക്കത്തിലൂടെ 90 പേരടക്കം ജില്ലയിലെ 113 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 14 പേരുടെ ഉറവിടം ലഭ്യമല്ല. ഒമ്പതു പേർ വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. വിവിധ ചികിത്സ കേന്ദ്രങ്ങളിൽ നിന്ന് 31 പേർ രോഗമുക്തി നേടി.
കാസർകോട് (21), തൃക്കരിപ്പൂർ (16), ഉദുമ(6), പനത്തടി(1), ചെമ്മനാട് (16), വലിയപറമ്പ്(1), പടന്ന(3), കാഞ്ഞങ്ങാട്(5), നീലേശ്വരം(1), വെസ്റ്റ് എളേരി(1), ചീമേനി(2), അജാനൂർ(1), കള്ളാർ (ആരോഗ്യപ്രവർത്തക-1), പള്ളിക്കര (1), മീഞ്ച(1), പെരിയ(1), ചെങ്കള((6), മുളിയാർ(2), മഞ്ചേശ്വരം(2) മംഗൽപാടി (1),കാറഡുക്ക(1) സ്വദേശികളാണ് സമ്പർക്കത്തിലൂടെ രോഗ ബാധിതരായത്. കാസർകോട്(8), തൃക്കരിപ്പൂർ, ഉദുമ, ചെമ്മനാട്, അജാനൂർ, മടിക്കൈ, പള്ളിക്കര സ്വദേശികളുടെ ഉറവിടം ലഭ്യമായിട്ടില്ല.
ദുബൈയിൽ നിന്നും വന്ന കാസർകോട്, മസ്കറ്റിൽ നിന്നും വന്ന പനത്തടി, ഹോങ്കോങ്ങിൽ നിന്നും വന്ന ചെമ്മനാട്, ഖത്തറിൽ നിന്നും വന്ന കാഞ്ഞങ്ങാട് (2) സ്വദേശികൾക്കും ബെംഗളൂരുവിൽ നിന്നും വന്ന തൃക്കരിപ്പൂർ, കോടോംബേളൂർ, മഹാരാഷ്ട്രയിൽ നിന്നും വന്ന ഉദുമ, ത്രിപുരയിൽ നിന്നും വന്ന കരിന്തളം സ്വദേശികൾക്കും കൊവിഡ് സ്ഥിരീകരിച്ചു. പരിയാരം മെഡിക്കല്‍ കോളജില്‍ നിന്ന് ഒരാളും പരവനടുക്കം സിഫ്എല്‍ടിസിയില്‍ നിന്ന് നാല് പേരും ഉദയഗിരി സിഎഫ്‌എല്‍ടിസിയില്‍ നിന്ന് ഏഴ് പേരും, വിദ്യാനഗര്‍ സിഎഫ്‌എല്‍ടിസിയില്‍ നിന്ന് രണ്ടാളും, മഞ്ചേശ്വരം ഗോവിന്ദപൈ സിഎഫ്‌എല്‍ടിസിയില്‍ നിന്ന് 14 പേരും കാഞ്ഞങ്ങാട് ജില്ല ആശുപത്രിയില്‍ നിന്ന് മൂന്ന് പേരുമുള്‍പ്പെടെ 31 പേരാണ് ഇന്ന് കൊവിഡ് മുക്തരായത്.
വീടുകളിലും സ്ഥാപനങ്ങളിലുമായി 3982 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയതായി 572 പേരെ കൂടി നിരീക്ഷണത്തിലാക്കി. ഇതുവരെ 30418 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. സെന്‍റിനല്‍ സര്‍വെ അടക്കം 763 പേരുടെ സാമ്പിളുകള്‍ പുതിയതായി പരിശോധനയ്ക്ക് അയച്ചു. 516 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 203 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി.