ETV Bharat / state

കാസര്‍കോട്ടെ കൊവിഡ് ബാധിതന്‍റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ രോഗി സഞ്ചരിച്ചതിന്‍റെ വിവരങ്ങളടങ്ങിയ റൂട്ട് മാപ്പാണ് ജില്ലാ അധികൃതര്‍ പുറത്തുവിട്ടിരിക്കുന്നത്

കാസര്‍കോട്  കാസര്‍കോട്ടെ കൊവിഡ് ബാധിതൻ  കാസര്‍കോട് കൊവിഡ്  റൂട്ട് മാപ്പ് പുറത്തുവിട്ടു  കാസര്‍കോട് റൂട്ട് മാപ്പ്  കൊവിഡ് 19  Kasargod covid 19  Kasargod patient's route map  route map  covid 19 latest news
കാസര്‍കോട്ടെ കൊവിഡ് ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ്
author img

By

Published : Mar 21, 2020, 4:40 PM IST

Updated : Mar 21, 2020, 4:56 PM IST

കാസര്‍കോട്: കൊവിഡ് 19 സ്ഥിരീകരിച്ച കാസർകോട് ഏരിയാൽ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തിറക്കി. ഭാഗികമായ റൂട്ട് മാപ്പാണ് ജില്ലാ ഭരണകൂടം തയാറാക്കിയിരിക്കുന്നത്. കൃത്യമായ ഉറപ്പില്ലാത്ത ഇടങ്ങൾ നക്ഷത്ര ചിഹ്നം ഇട്ടാണ് മാപ്പിൽ ചേർത്തിട്ടുള്ളത്.

കാസര്‍കോട്  കാസര്‍കോട്ടെ കൊവിഡ് ബാധിതൻ  കാസര്‍കോട് കൊവിഡ്  റൂട്ട് മാപ്പ് പുറത്തുവിട്ടു  കാസര്‍കോട് റൂട്ട് മാപ്പ്  കൊവിഡ് 19  Kasargod covid 19  Kasargod patient's route map  route map  covid 19 latest news
കാസര്‍കോട്ടെ കൊവിഡ് ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ്
കാസര്‍കോട്  കാസര്‍കോട്ടെ കൊവിഡ് ബാധിതൻ  കാസര്‍കോട് കൊവിഡ്  റൂട്ട് മാപ്പ് പുറത്തുവിട്ടു  കാസര്‍കോട് റൂട്ട് മാപ്പ്  കൊവിഡ് 19  Kasargod covid 19  Kasargod patient's route map  route map  covid 19 latest news
കാസര്‍കോട്ടെ കൊവിഡ് ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ്
കാസര്‍കോട്  കാസര്‍കോട്ടെ കൊവിഡ് ബാധിതൻ  കാസര്‍കോട് കൊവിഡ്  റൂട്ട് മാപ്പ് പുറത്തുവിട്ടു  കാസര്‍കോട് റൂട്ട് മാപ്പ്  കൊവിഡ് 19  Kasargod covid 19  Kasargod patient's route map  route map  covid 19 latest news
കാസര്‍കോട്ടെ കൊവിഡ് ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ്

ഈ മാസം 11ന് പുലർച്ചെ 2.45ന് ദുബായിൽ നിന്നും എയർ ഇന്ത്യ വിമനത്തിലാണ് കൊവിഡ്‌ സ്ഥിരീകരിച്ച ഏരിയാൽ സ്വദേശി വന്നത്. രാവിലെ 7.44ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഇയാൾ ഓട്ടോറിക്ഷയിൽ എയർപോർട്ട് ജംഗ്ഷനിലുള്ള സഹീർ റെസിഡൻസിയിൽ എത്തി. നടന്നു പോയി തൊട്ടടുത്ത ഹോട്ടലിൽ നിന്നും ചായ കുടിച്ചുവെന്നും തിരിച്ചു നടന്ന് കൊണ്ട് എയർപോർട്ടിൽ പോയതായും മാപ്പിൽ വ്യക്തമാക്കുന്നു. പിന്നീട് ഉച്ചയോടെ തൊട്ടടുത്ത ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം വീണ്ടും ലോഡ്ജിലേക്കും വിമാനത്താവളത്തിലേക്കും പോയി.

12-ാം തീയതി പുലർച്ചെ ഹോട്ടലിൽ നിന്നും ഭക്ഷണ കഴിച്ച ശേഷം വീണ്ടും നടന്ന് ലോഡ്ജിൽ പോയ ശേഷം ഓട്ടോയിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് പോയി. അവിടെ നിന്നാണ് മാവേലി എക്സ്പ്രസിൽ എസ്‌ 9 കോച്ചിൽ യാത്ര ചെയ്തത്. 7 മണിക്ക് കാസർകോട് റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഓട്ടോറിക്ഷയിൽ ഏരിയാലിലെ വീട്ടിൽ എത്തി. പിന്നീട് മായിപ്പാടിയിലെ സഹോദരന്‍റെ വീട്ടിൽ എത്തിയ ശേഷം വൈകിട്ട് ഗ്രീൻ സ്റ്റാർ ക്ലബ്ബിലും പോയി.

13-ാം തീയതി ഏരിയലിൽ കുട്ടികൾക്കൊപ്പം ഫുട്ബോൾ കളിച്ചു. പിന്നീട് ബാർബർ ഷോപ്പിലും പോയി. ഉച്ചക്ക് ഏരിയാൽ ജുമാമസ്ജിദിൽ ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തു. സിപിസിആർഐ എതിർവശമുള്ള ഹോട്ടലിലും എസ്ബിഐ ബാങ്ക് ശാഖയും സന്ദർശിച്ചു. വൈകിട്ട് ഏരിയലിലുള്ള ഗ്രീൻ സ്റ്റാർ ക്ലബ്ബിൽ എത്തി.

14ന് ഉളിയത്തടുക്കയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്തു. രാത്രി ദേലംപാടി പഞ്ചായത്തിലെ അടൂരിലും വിവാഹ സൽക്കാരത്തിൽ പങ്കെടുത്തു. 15ന് മറ്റൊരു കല്യാണ ചടങ്ങിലും പങ്കെടുത്തു. 16ന് ഏരിയയിൽ ഗൃഹപ്രവേശന ചടങ്ങിൽ എത്തി. ഉച്ചക്ക് പ്രദേശത്ത് തൊട്ടിൽ കെട്ട് ചടങ്ങിലും പങ്കെടുത്തു. രാത്രി 9 മണിക്ക് കാസർകോട് നേഴ്സിങ് ഹോമിൽ എത്തി.

17ന് ജനറൽ ആശുപത്രിയിലെത്തി പരിശോധനയ്ക്ക് വിധേയനായി. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിന് ഡോക്ടർ നിർദേശിക്കുന്നു. 19നാണ് ഇയാളെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. മാപ്പിലെ വിവരങ്ങൾ പൂര്‍ണമല്ലെന്നാണ് അധികൃതർ തന്നെ പറയുന്നത്. നക്ഷത്ര ചിഹ്നം ഇട്ട് നൽകിയ വിവരങ്ങളിൽ ഇനിയും സ്ഥിരീകരണം ലഭിക്കേണ്ടതുണ്ട്.

Last Updated : Mar 21, 2020, 4:56 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.