കാസർകോട് : പാണത്തൂർ പരിയാരത്ത് ലോറി നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിഞ്ഞ് നാല് മരണം. തൊഴിലാളികളായ കെ ബാബു, രങ്കപ്പു, എംകെ മോഹൻ, നാരയണൻ എന്നിവരാണ് മരിച്ചത്.കല്ലപള്ളിയിൽ നിന്നും പാണത്തൂർ ടൗണിലേക്ക് മരം കയറ്റി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
നിരവധി തൊഴിലാളികൾ മരം ലോഡുകൾക്കിടയിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ആറുപേരെ പരിക്കുകളോടെ പൂടംകല്ലിലെ സ്വകാര്യ ആശുപത്രിയിലും, ജില്ല ആശുപത്രിയിലും എത്തിച്ചു.
ALSO READ 'വര്‍ഗീയത ഇളക്കിവിടാന്‍ ശ്രമം' ; ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പൊലീസ് വീഴ്ചയില്ലെന്ന് കോടിയേരി
സബ് കലക്ടർ ഡി.ആർ മേഘശ്രീ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു.