ETV Bharat / state

ടാറ്റ ഗ്രൂപ്പ് കാസർകോട് നിർമിച്ച കൊവിഡ് ആശുപത്രി പ്രവർത്തന സജ്ജമാകുന്നു - kasaragod

ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ താൽക്കാലിക വ്യവസ്ഥയിലാണ് ജീവനക്കാരെ നിയമിക്കുക

covid  കൊവിഡ് ആശുപത്രി  ടാറ്റ ഗ്രൂപ്പ് കാസർകോട് നിർമിച്ച കൊവിഡ് ആശുപത്രി  കൊവിഡ് ആശുപത്രി പ്രവർത്തന സജ്ജമാകുന്നു  kasaragod  covid hospital
ടാറ്റ ഗ്രൂപ്പ് കാസർകോട് നിർമിച്ച കൊവിഡ് ആശുപത്രി പ്രവർത്തന സജ്ജമാകുന്നു
author img

By

Published : Oct 1, 2020, 7:08 PM IST

കാസർകോട്: ടാറ്റ ഗ്രൂപ്പ് കാസർകോട് തെക്കിൽ വില്ലേജിൽ നിർമിച്ച കൊവിഡ് ആശുപത്രി പ്രവർത്തന സജ്ജമാകുന്നു. ആശുപത്രിയിലേക്ക് 191 പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള സർക്കാർ തീരുമാനത്തെ ജില്ലയാകെ സ്വാഗതം ചെയ്യുകയാണ്. ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ടും പ്രവർത്തനത്തിൽ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് തസ്തിക സൃഷ്ടിക്കാനുള്ള തീരുമാനം. ആവശ്യമായ മെഡിക്കൽ, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിലേക്കുള്ള ജീവനക്കാരുടെ തസ്തികകളാണ് അനുവദിച്ചത്.

ആദ്യഘട്ടത്തിൽ ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ താൽക്കാലിക വ്യവസ്ഥയിലാണ് ജീവനക്കാരെ നിയമിക്കുക. പുതിയ തസ്തികകൾ സൃഷ്ടിച്ചാലും സ്ഥിരം നിയമനങ്ങൾക്ക് മാസങ്ങൾ എടുക്കുന്ന സ്ഥിതി പരിഗണിച്ചാണ് തീരുമാനം. കൊവിഡ് കാലത്തിനുശേഷം സാധാരണ ആശുപത്രിയായി ഇതിനെ പ്രവർത്തിപ്പിക്കാവുന്ന രീതിയിലാണ് ക്രമീകരണം വരുത്തുന്നത്. മൂന്ന് സോണുകളായി തിരിച്ച ആശുപത്രിയിൽ രണ്ടിടങ്ങളിൽ ക്വാറന്‍റൈനും ഒരിടത്ത് കൊവിഡ് സ്ഥിരീകരിച്ച രോഗികൾക്കുള്ള ഐസോലേഷൻ സംവിധാനങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. പ്രീഫാബ് സാങ്കേതിക വിദ്യയില്‍ 128 കണ്ടെയ്നർ യൂണിറ്റുകളിലായി 551 കിടക്കകളാണ് ആശുപത്രിയിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.