കാസര്‍കോട്: ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മൂന്ന് വയസുള്ള ഒരു പെണ്‍കുട്ടിക്കും 13 പുരുഷന്മാര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ വിദേശത്ത് നിന്ന് വന്നവരും 12 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരുമാണ്. ഇതോടെ 96 പേരാണ് രോഗം ബാധിച്ച് ആശുപത്രികളിൽ കഴിയുന്നത്.
മെയ് 25ന് ബസില്‍ എത്തിയ 38 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, മെയ് 20ന് ഒരേ ബസില്‍ വന്ന 44, 45 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശികള്‍, മെയ് 17ന് ബസില്‍ വന്ന 36 വയസുള്ള ബദിയടുക്ക സ്വദേശി, മെയ് 26 ബസില്‍ വന്ന 29 വയസുള്ള ചെമ്മനാട് സ്വദേശി, മെയ് 23ന് ബസില്‍ വന്ന 39 വയസുള്ള ചെറുവത്തൂര്‍ സ്വദേശി, മെയ് 19ന് ബസില്‍ വന്ന 54 വയസുള്ള മംഗല്‍പാടി സ്വദേശി, മെയ് 20ന് ടാക്‌സി കാറില്‍ വന്ന 39 വയസുള്ള മംഗല്‍പാടി സ്വദേശി, മെയ് 21ന് ഒരേ ബസില്‍ വന്ന 49, 46, 56 വയസുകളുള്ള മീഞ്ച സ്വദേശികള്‍, ഇവര്‍ക്കൊപ്പം വന്ന 39 വയസുള്ള പൈവളിഗെ സ്വദേശി എന്നിവര്‍ക്കാണ് മഹാരാഷ്ട്രയിൽ നിന്നെത്തി രോഗം സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ മെയ് 18ന് ഖത്തറില്‍ നിന്ന് വന്ന മധുര്‍ സ്വദേശി, മെയ് 19ന് ഖത്തറില്‍ നിന്നും എത്തി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്‌ത കുമ്പള സ്വദേശിനിയുടെ മൂന്ന് വയസുള്ള മകള്‍ എന്നിവര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.