ETV Bharat / state

കാസര്‍കോട് ചന്ദനശേഖരം പിടികൂടിയ കേസ്; അന്വേഷണം ഊര്‍ജിതമാക്കി വനം വകുപ്പ് - കാസര്‍കോട് ചന്ദനശേഖരം പിടികൂടിയ കേസ്

അബ്‌ദുൾ ഖാദര്‍, സാദിഖ്, ഹനീഫ എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. മൂവരും ഒളിവിലാണ്.

sandal  sandal case  kasagod sandal case  കാസര്‍കോട് ചന്ദനശേഖരം പിടികൂടിയ കേസ്  അന്വേഷണം ഊര്‍ജിതമാക്കി വനം വകുപ്പ്
കാസര്‍കോട് ചന്ദനശേഖരം പിടികൂടിയ കേസ്; അന്വേഷണം ഊര്‍ജിതമാക്കി വനം വകുപ്പ്
author img

By

Published : Oct 8, 2020, 1:55 PM IST

കാസർകോട്: കാസര്‍കോട് വിദ്യാനഗറില്‍ വീടിനോട് ചേര്‍ന്ന് ചന്ദനശേഖരം പിടികൂടിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി വനം വകുപ്പ്. ചന്ദനക്കടത്ത് സംഘത്തിലെ പ്രധാനിയും വീട്ടുടമയുമായ അബ്‌ദുൾ ഖാദറും സഹായികളും ഒളിവിലാണ്. അബ്‌ദുൾ ഖാദര്‍, സാദിഖ്, ഹനീഫ എന്നിവരെയാണ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. മൂവരും ഒളിവിലാണ്. അന്വേഷണത്തിനായി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.കെ അനൂപ് കുമാര്‍, റേഞ്ച് ഓഫീസര്‍ അനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആറ് പേരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിച്ചു.

ചന്ദനം കടത്താനായി പ്രത്യേകം അറകള്‍ തയാറാക്കിയ ലോറി കര്‍ണാടക തുംകൂരിലുള്ളതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പുനലൂരിലടക്കം ചന്ദനക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതി ചേര്‍ക്കപ്പെട്ട നായന്മാര്‍മൂല പാണലം സ്വദേശി അബ്‌ദുള്‍ കരീമിനെ വനം വകുപ്പ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. അബ്‌ദുള്‍ ഖാദറുമായി ബന്ധമുണ്ടായിരുന്നതിനാലാണ് ഇയാളെ ചോദ്യം ചെയ്തത്. കേസിനെ സഹായിക്കുന്ന വിവരങ്ങള്‍ ഇയാളില്‍ നിന്ന് ലഭ്യമായിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിക്കാനും തീരുമാനമുണ്ട്. അതേസമയം പ്രധാന കണ്ണി അബ്ദുള്‍ ഖാദര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഇതുവരെ ജില്ല വിട്ട് പോകാന്‍ ഇടയില്ലെന്ന നിഗമനത്തിലാണ് വനംവകുപ്പ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.