കാസർകോട് : കരിപ്പൂര്‍ കള്ളക്കടത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് കണ്ണൂരിലെ സി.പി.എം ക്രിമിനല്‍ സംഘവുമായി ബന്ധമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രന്‍. ചെര്‍പ്പുളശ്ശേരിയിൽ നിന്ന് വന്നവർ എസ്.ഡി.പി.ഐ, സി.പി.എം പ്രവർത്തകരാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
ചെര്‍പ്പുളശ്ശേരി നഗരസഭ ചെയര്‍മാന്‍ സംഭവം നടന്ന ഉടന്‍ സ്ഥലത്തെത്തിയിരുന്നു. വളരെ വ്യക്തമായ സഹായം ലഭിച്ചതിനാലാണ് പ്രതികളെ വിമാനത്താവളത്തിനടുത്ത് വച്ച് പൊലീസ് പിടികൂടാതിരുന്നത്. കരിപ്പൂര്‍ സംഭവത്തില്‍ പൊലീസ് നിഷ്‌ക്രിയമാണെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
ALSO READ: രാമനാട്ടുകര അപകടം: സ്വർണക്കടത്ത് സംഘത്തിലെ മുഖ്യ കണ്ണി അഴീക്കൽ സ്വദേശിയെന്ന് സൂചന
സി.കെ.ജാനുവിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കോഴ നല്‍കിയെന്ന പ്രസീതയുടെ വെളിപ്പെടുത്തല്‍ സത്യമല്ല. കള്ള പ്രചാരണമാണ് ഇക്കാര്യത്തിൽ നടക്കുന്നത്. കള്ളക്കേസ് എടുത്ത് ബി.ജെ.പിയുടെ വായടപ്പിക്കാനാണ് സി.പി.എം ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.
ALSO READ: "കുഴല്‍പ്പണക്കേസ് അന്വേഷണം എവിടെയെത്തി", രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശൻ