കാസര്‍കോട്: തുലാവര്‍ഷം കനത്തതോടെ നെല്‍കര്‍ഷകര്‍ ആശങ്കയില്‍. പ്രളയത്തെ അതീജിവിച്ച് കൃഷിയിറക്കിയ കര്‍ഷകരുടെ പാടമാണ് മഴയില്‍ മുങ്ങിയത്. തുടര്‍ച്ചയായി പെയ്ത മഴയില്‍ നെല്ല് മുളച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 100 ഹെക്ടറോളം കൃഷി നശിച്ചു. കൊയ്ത്ത് കഴിഞ്ഞ വയലുകളില്‍ ഉണക്കാനിട്ട നെല്ലും, പുല്ലും മഴയില്‍ കുതിര്‍ന്നത് ഉപയോഗ ശൂന്യമായതായി കര്‍ഷകര്‍ പറയുന്നു. വൈകോല്‍ ചീഞ്ഞതിനാല്‍ ദുര്‍ഗന്ധവുമുണ്ട്. പുല്ലൂര്‍ കൊടവലം പാടശേഖരത്തില്‍ മാത്രം ആറ് ലക്ഷത്തിന്‍റെ നഷ്ടമുണ്ടായി. മഞ്ചേശ്വരം, കാറഡുക്ക ബ്ലോക്കുകളിലും നെല്‍കൃഷിക്ക് വ്യാപക നാശം സംഭവിച്ചു. കൃഷി നശിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. പ്രതീക്ഷകളില്ലെങ്കിലും മഴയില്‍ കുതിര്‍ന്ന നെല്ല് പാടവരമ്പുകളില്‍ ഉണക്കാനിടുകയാണ് കര്‍ഷകര്‍.
തുലാവര്‍ഷം കനത്തു: നെല്‍ കര്‍ഷകര്‍ ആശങ്കയില്‍ - heavy rain at kasarkkod
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 100 ഹെക്ടറോളം കൃഷി നശിച്ചു. കൊയ്ത്ത് കഴിഞ്ഞ വയലുകളില്‍ ഉണക്കാനിട്ട നെല്ലും, പുല്ലും മഴയില്‍ കുതിര്‍ന്നത് ഉപയോഗ ശൂന്യമായതായി കര്‍ഷകര്‍ പറയുന്നു.
![തുലാവര്‍ഷം കനത്തു: നെല്‍ കര്‍ഷകര്‍ ആശങ്കയില്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4919830-412-4919830-1572519620262.jpg?imwidth=3840)
കാസര്‍കോട്: തുലാവര്‍ഷം കനത്തതോടെ നെല്‍കര്‍ഷകര്‍ ആശങ്കയില്‍. പ്രളയത്തെ അതീജിവിച്ച് കൃഷിയിറക്കിയ കര്‍ഷകരുടെ പാടമാണ് മഴയില്‍ മുങ്ങിയത്. തുടര്‍ച്ചയായി പെയ്ത മഴയില്‍ നെല്ല് മുളച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 100 ഹെക്ടറോളം കൃഷി നശിച്ചു. കൊയ്ത്ത് കഴിഞ്ഞ വയലുകളില്‍ ഉണക്കാനിട്ട നെല്ലും, പുല്ലും മഴയില്‍ കുതിര്‍ന്നത് ഉപയോഗ ശൂന്യമായതായി കര്‍ഷകര്‍ പറയുന്നു. വൈകോല്‍ ചീഞ്ഞതിനാല്‍ ദുര്‍ഗന്ധവുമുണ്ട്. പുല്ലൂര്‍ കൊടവലം പാടശേഖരത്തില്‍ മാത്രം ആറ് ലക്ഷത്തിന്‍റെ നഷ്ടമുണ്ടായി. മഞ്ചേശ്വരം, കാറഡുക്ക ബ്ലോക്കുകളിലും നെല്‍കൃഷിക്ക് വ്യാപക നാശം സംഭവിച്ചു. കൃഷി നശിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെട്ടു. പ്രതീക്ഷകളില്ലെങ്കിലും മഴയില്‍ കുതിര്‍ന്ന നെല്ല് പാടവരമ്പുകളില്‍ ഉണക്കാനിടുകയാണ് കര്‍ഷകര്‍.
Body:
ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 100 ഹെക്ടറോളം കൃഷി നശിച്ചു.കൊയ്ത്ത് കഴിഞ്ഞ വയലുകളില്‍ ഉണക്കാനിട്ട നെല്ലും ,പുല്ലും മഴയില്‍ കുതിര്‍ന്നത് വലിയ തിരച്ചടിയായി. കൊയ്തിട്ട നെല്ല് മുളച്ച് ഉപയോഗശൂന്യമായതായും കര്‍ഷകര്‍ പറയുന്നു. വൈകോല്‍ ചീഞ്ഞളിഞ്ഞതിനാല്‍ ദുര്‍ഗന്ധവുമുണ്ട്. നാശം നേരിട്ടിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
ബൈറ്റ്-നാരായണന്‍,കര്‍ഷകന്‍
പുല്ലൂര്‍ കൊടവലം പാടശേഖരത്തില്‍ മാത്രം 6 ലക്ഷത്തിന്റെ നഷ്ടമുണ്ടായി.മഞ്ചേശ്വരം, കാറഡുക്ക ബ്ലോക്കുകളിലും നെല്‍കൃഷിക്ക് വ്യാപക നാശം നേരിട്ടു.പ്രതീക്ഷകളില്ലെങ്കിലും മഴയില്‍ കുതിര്‍ന്ന നെല്ല് പാടവരമ്പുകളില്‍ ഉണക്കാനിടുകയാണ് ഇപ്പോള്‍ കര്‍ഷകര്‍.
ഇടിവി ഭാരത്
കാസര്‍കോട്
Conclusion: