ETV Bharat / state

കാറിലെത്തിയ സംഘം ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്‌ത്തി, തട്ടികൊണ്ടുപോയി പണം കവർന്നു: പിന്നിൽ ഹവാല ഇടപാടുകാരെന്ന സംശയത്തിൽ പൊലീസ്

മജീദ് ഹവാല ഇടപാടുകളിലെ ഇടനിലക്കാരനാണെന്നാണ് സൂചന. കാസർകോട് സ്വദേശി നൽകിയ പണം കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ

gang kidnapped biker  gang kidnapped biker and robbed his money  kerala news  malayalam news  ഹവാല ഇടപാട്  കേരള വാർത്തകൾ  മലയാളം വാർത്തകൾ  biker kidnapped Kasaragod  ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്‌ത്തി  തട്ടികൊണ്ടുപോയി പണം കവർന്നു  ബൈക്ക് യാത്രികനെ തട്ടികൊണ്ടുപോയി പണം കവർന്നു  ബൈക്ക് യാത്രികനെ തട്ടികൊണ്ടുപോയി  കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി  The biker was kidnapped and robbed of money  group in the car knocked down the biker  Kasaragod crime news
കാറിലെത്തിയ സംഘം ബൈക്ക് യാത്രികനെ ഇടിച്ച് വീഴ്‌ത്തി, തട്ടികൊണ്ടുപോയി പണം കവർന്നു: പിന്നിൽ ഹവാല ഇടപാടുകാരെന്ന സംശയത്തിൽ പൊലീസ്
author img

By

Published : Nov 7, 2022, 7:26 PM IST

കാസർകോട് : പണവുമായി ബൈക്കിൽ പോകുന്നയാളെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി തട്ടിക്കൊണ്ടു പോയി 15 ലക്ഷം രൂപ കവർന്നു. അടുക്കത്ത്‌ബയൽ ചളിയൻകോട് വച്ചാണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പടന്ന വീട്ടിൽ മജീദിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി പണം കവർന്നത്. സംഭവത്തിന് പിന്നിൽ ഹവാല ഇടപാട് സംഘമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

കാറിലെത്തിയ നാലംഗ സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് മജീദ് പറഞ്ഞു. തുടർന്ന് പണം കവർന്നതിന് ശേഷം ഇയാളെ ചേറ്റുകുണ്ടിൽ ഉപേക്ഷിച്ചു. എന്നാൽ സംഭവത്തിൽ പരാതി നൽകാൻ മജീദ് തയ്യാറായില്ല.

തുടർന്ന് മേൽപ്പറമ്പ് പൊലീസ് സ്വമേധയാ കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. മജീദ് ഹവാല ഇടപാടുകളിലെ ഇടനിലക്കാരനാണെന്നാണ് സൂചന. കാസർകോട് സ്വദേശി നൽകിയ പണം കാഞ്ഞങ്ങാട്ടേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ.

മജീദ് നൽകിയ മൊഴിയിലൂടെ പ്രതികളെ സംബന്ധിച്ച വിവരങ്ങൾ പൊലീസിന് ലഭിച്ചതായും സൂചനയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.