കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ അച്ഛനെ പൊലീസ് പിടികൂടി. പോക്‌സോ വകുപ്പുകള്‍ ചേര്‍ത്ത് ഹോസ്‌ദുര്‍ഗ് പൊലീസാണ് പ്രതിയായ പിതാവിനെ കസ്‌റ്റഡിയിലെടുത്തത്. പീഡനത്തിനിരയായ പതിനാറുകാരി രണ്ട് മാസം ഗര്‍ഭിണിയാണ്.
പെണ്‍കുട്ടിയെ ഗര്‍ഭഛിദ്രത്തിന് വിധേയയാക്കാന്‍ മംഗളൂരുവിലെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെയാണ് അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്‌തത്. വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിതാവിന്‍റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതരാണ് വിവരം അന്വേഷണസംഘത്തെ അറിയിച്ചത്.
നാല്‍പ്പത്തിയൊമ്പതുകാരനായ പിതാവ് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടി അന്വേഷണസംഘത്തിന് മൊഴി നല്‍കി. ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പതിനാറുകാരിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also read: 17 കാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; 12 കാരന്‍ അറസ്റ്റില്‍