ETV Bharat / state

മുൻ എംഎൽഎ എം.സി കമറുദ്ദീൻ അടക്കം 29 പ്രതികൾ, ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു - Investment fraud

Fashion gold investment fraud കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎ എം.സി കമറുദ്ദീൻ ഉൾപ്പടെ 29 പേര്‍ പ്രതികൾ. ബഡ്‌സ്‌ ആക്‌ട്‌, നിക്ഷേപക താൽപര്യ സംരക്ഷണ നിയമം, ഐപിസി 420, 406, 409 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.

fashion gold crime branch  ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ്  Fashion gold investment fraud  Crime branch filed charge sheet  ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു  Crime branch  scam  നിക്ഷേപ തട്ടിപ്പ്  Investment fraud  തട്ടിപ്പ്
Fashion gold investment fraud case
author img

By ETV Bharat Kerala Team

Published : Nov 7, 2023, 10:08 AM IST

കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു (Fashion gold investment fraud). 15 കേസുകളിലാണ് കുറ്റപത്രം നൽകിയത്. കണ്ണൂർ കാസർകോട് ജില്ലകളിലെ കോടതികളിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎ എം.സി കമറുദ്ദീൻ ഉൾപ്പടെ 29 പേരാണ് പ്രതികൾ.

ബഡ്‌സ്‌ ആക്‌ട്‌, നിക്ഷേപക താൽപര്യ സംരക്ഷണ നിയമം, ഐപിസി 420, 406, 409 എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയത്. രേഖകളുടെ ഫോറൻസിക് പരിശോധന പൂർത്തിയായ കേസുകളിലാണ് ആദ്യം കുറ്റപത്രം സമർപ്പിച്ചത്. നിക്ഷേപ തട്ടിപ്പിൽ ആകെ രജിസ്റ്റർ ചെയ്‌തത് 168 കേസുകളാണ്. കേസിൽ മുഖ്യപ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു. 35 കേസുകളിൽ കൂടി കുറ്റപത്രം ഉടൻ നൽകും. ഒരു മാസത്തിനുള്ളിൽ മുഴുവൻ കേസിലും കുറ്റപത്രം ക്രൈം ബ്രാഞ്ച് സമർപ്പിക്കും.

ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 2020 ഓഗസ്റ്റിലായിരുന്നു ആദ്യ കേസ് രജിസ്റ്റർ ചെയ്‌തത്. 130 കോടിയുടെ നിക്ഷേപം മൂന്ന് ജ്വല്ലറിയുടെ പേരിൽ തട്ടിയെന്നാണ് കേസ്. ജ്വല്ലറി പ്രവർത്തിച്ചിരുന്ന നാല് ജില്ലകളായി 168 കേസുകളായിരുന്നു തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌തത്. 800 ഓളം പരാതികളാണ് ഉണ്ടായിരുന്നത്. കേസിൽ എംസി കമറുദ്ദീൻ 2020 നവംബറിൽ അറസ്റ്റിലായിരുന്നു. രണ്ട് പരാതിയാണ് കമറുദ്ദീന് എതിരെയുണ്ടായത്. ഫാഷൻ ഗോൾഡിന് പുറമെ ഖമർ ഗോൾഡ്, നുജൂം ഗോൾഡ്, ഫാഷൻ ഗോൾഡ് ഓർണമെന്‍റ്സ് എന്നീ കമ്പനികളുടെ കേസുകൾ വേറെയുണ്ട്.

2020 ജൂൺ മാസത്തിലാണ് ചന്തേര പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്. 800 ഓളം പേർ നിക്ഷേപകരായി ഉണ്ടായിരുന്ന ഫാഷൻ ഗോൾഡിന് ചെറുവത്തൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിലെ മൂന്ന് ബ്രാഞ്ചുകളും ജനുവരിയിൽ അടച്ച് പൂട്ടിയിരുന്നു. എന്നാൽ, നിക്ഷേപകർക്ക് പണം തിരിച്ച് നൽകിയില്ല. പണം തിരിച്ച് ലഭിക്കാത്ത സാഹചര്യം വന്നതോടെ നിക്ഷേപകർ പരാതി നൽകുകയായിരുന്നു.

വ്യാജ സർട്ടിഫിക്കറ്റ് തട്ടിപ്പ്‌: സുപ്രീം കോടതിയുടെ വ്യാജ ഉത്തരവുണ്ടാക്കി പ്രവാചക വൈദ്യം എന്ന പേരിൽ സർട്ടിഫിക്കറ്റുകൾ നൽകി വഞ്ചിച്ചതായ പരാതി. കോഴിക്കോട്‌ കുന്ദമംഗലം സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിൽ പൊലീസ് റെയ്‌ഡ്‌. 21 ഓളം പേരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്‌ റെയ്‌ഡ്‌. ലക്ഷക്കണക്കിന് രൂപയാണ് വിദ്യാർഥികളിൽ നിന്നും സർട്ടിഫിക്കറ്റിന് വേണ്ടി വാങ്ങിയത് എന്നാണ് പൊലീസ് നൽകുന്ന സൂചന.

കഴിഞ്ഞ മൂന്ന് വർഷത്തോളമായി കുന്ദമംഗലത്ത് പ്രവർത്തിച്ച് വരുന്ന ഇന്‍റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി ഓഫ് പ്രോഫെറ്റിക്ക് മെഡിസിൻ കാലിക്കറ്റ് എന്നാണ് സ്ഥാപനത്തിന്‍റെ പേര്. ഇവിടെ നിന്ന് ലഭിച്ച സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ജോലിക്കും മറ്റും അപേക്ഷ നൽകിയപ്പോഴാണ് അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റുകളാണ് ലഭിച്ചതെന്ന് മനസിലായത്. കാരന്തൂർ സ്വദേശിയായ ഡോ. ഷാഫി അബ്‌ദുല്ല സുഹൂരി എന്നയാളാണ് ഈ സ്ഥാപനം നടത്തുന്നത് എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ഇയാളെ പൊലീസിന് കണ്ടെത്താനായിട്ടില്ല.

പൊലീസ് നടത്തിയ റെയ്‌ഡിൽ നിരവധി സർട്ടിഫിക്കറ്റുകളാണ്‌ പിടിച്ചെടുത്തിട്ടുണ്ട്. ഇന്ന് രാവിലെയാണ് റെയ്‌ഡ്‌ ആരംഭിച്ചത്. പിടിച്ചെടുത്ത രേഖകളും മറ്റു വിവരങ്ങളും പരിശോധിച്ച് അംഗീകാരമില്ലാതെ പ്രവർത്തിച്ച സ്ഥാപനത്തിനെതിരെ നടപടി ഉണ്ടാകുമെന്ന് പൊലീസ് ഇൻസ്പെക്‌ടര്‍ എസ് ശ്രീകുമാർ അറിയിച്ചു.

ALSO READ: സൗജന്യ 'ബ്ലൂ ടിക്' വെരിഫിക്കേഷൻ; പ്രചരിക്കുന്ന സന്ദേശം തട്ടിപ്പ്, മുന്നറിയിപ്പുമായി പൊലീസ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.