കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി.കമറുദീൻ എം.എൽ.എയ്‌ക്ക് 25 കേസുകളിൽ കൂടി ജാമ്യം അനുവദിച്ചു. പതിനൊന്ന് കേസുകളിൽ കാസർകോട് സി.ജെ.എം. കോടതിയും 14 കേസുകളിൽ ഹോസ്‌ദുർഗ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുമാണ് ഇന്ന് ജാമ്യം അനുവദിച്ചത്. ഇതോടെ 52 കേസുകളിൽ കമറുദീന് ജാമ്യം ലഭിച്ചു.
നാളെ 16 കേസുകളിൽ കൂടി കാസർകോട് സി.ജെ.എം. കോടതി വാദം കേൾക്കും. 124 കേസുകളിലാണ് കമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തത്.