കാസര്‍ഗോഡ് ഡിസിസിയുടെ 48 മണിക്കൂർ നിരാഹാര സമരം ഇന്നാരംഭിക്കും. പെരിയ ഇരട്ട കൊലപാതകത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നിരാഹാര സമരം വി എം സുധീരൻ ഉദ്‌ഘാടനം ചെയ്യും. സിബിഐ അന്വേഷണമെന്ന ആവശ്യവുമായി നിരന്തര സമരമുഖം തുറന്ന് സർക്കാരിൽ സമ്മർദ്ദം ചെലുത്താനാണ് കോൺഗ്രസിന്‍റെ ശ്രമം.
അതേസമയം പ്രതികളെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ ക്രൈം ബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും. നേരത്തെ പൊലീസ് കണ്ടെടുത്ത ആയുധങ്ങള്‍ ഉൾപ്പെടെ സംശയം പ്രകടിപ്പിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുന്നതിനാണ് ക്രൈം ബ്രാഞ്ച് സംഘം ശ്രമിക്കുന്നത്. ഫോൺ രേഖകൾ പരിശോധിച്ച് ഗൂഢാലോചന അടക്കം പുറത്തു കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ.