ETV Bharat / state

അടച്ചിടപ്പെട്ട 'ദൈവം', വിശ്വാസം 'കണ്ണ് കെട്ടിയ' ജനത: ദലിതർ കയറിയതിനാല്‍ കൊട്ടിയടച്ച് ശ്രീ ജഡാധാരി ക്ഷേത്രം - ദളിത്

ദലിതർ കയറിയതിനെ തുടര്‍ന്ന് പവിത്രത നഷ്‌ടപ്പെട്ടുവെന്ന കാരണത്താല്‍ വർഷങ്ങളായി നടയടച്ച കാസര്‍കോട് സ്വർഗയിലെ ശ്രീ ജഡാധാരി ക്ഷേത്രം

dalit  Kasargod  Sree Jadadhari Temple  Temple  Temple is closed  ദളിതർ  ശ്രീ ജഡാധാരി ക്ഷേത്രം  ക്ഷേത്രം  കാസര്‍കോട്  ജാതീയ വിവേചനം  ദളിത്  ജാതി
അടച്ചിടപ്പെട്ട 'ദൈവം', വിശ്വാസം 'കണ്ണ് കെട്ടിയ' ജനത; ദളിതർ കയറിയതിനെ തുടർന്ന് കൊട്ടിയടച്ച് ശ്രീ ജഡാധാരി ക്ഷേത്രം
author img

By

Published : Oct 27, 2022, 9:07 PM IST

കാസർകോട്: ദലിതർ കയറിയതിനെ തുടർന്ന് വർഷങ്ങളായി നടയടച്ച ഒരു ക്ഷേത്രമുണ്ട്. സ്വർഗയിലെ ശ്രീ ജഡാധാരി ക്ഷേത്രമാണ് ദലിത് യുവാക്കൾ പ്രവേശിച്ചതിനെ തുടർന്ന് ഇന്നും അടഞ്ഞുകിടക്കുന്നത്. തൊട്ടുകൂടായ്മയും തീണ്ടലും മാഞ്ഞുപോയെങ്കിലും ജാതീയ വിവേചനം നാട്ടിൽ ഇപ്പോഴും തുടരുന്നു എന്നതിന്റെ തെളിവ് കൂടിയായി അവശേഷിക്കുകയാണ് നടകൊട്ടിയടച്ച് മാറാല പിടിച്ച ഈ ക്ഷേത്രം.

അടച്ചിടപ്പെട്ട 'ദൈവം', വിശ്വാസം 'കണ്ണ് കെട്ടിയ' ജനത; ദളിതർ കയറിയതിനെ തുടർന്ന് കൊട്ടിയടച്ച് ശ്രീ ജഡാധാരി ക്ഷേത്രം

ദലിത് യുവാക്കൾ കയറിയത്തിനെ തുടർന്ന് 2018ലാണ് ക്ഷേത്രം താഴിട്ടുപൂട്ടിയത്. ആ സമയത്തുണ്ടായിരുന്ന കലണ്ടറും ഇവിടെ തെളിവായി ചുമരിൽ പൊടിപിടിച്ചു കിടക്കുന്നു. ഓരോ ജാതിക്കാർക്കും തെയ്യം കാണേണ്ട സ്ഥലവും ഇവിടെ വേറെ വേറെ നിശ്ചയിച്ചിരിക്കുന്നതും കാണാം. തെയ്യത്തിൽ നിന്നും പ്രസാദം മേടിക്കാനും കീഴ്‌ജാതിക്കാർക്ക് അനുമതിയില്ലായിരുന്നു. കെട്ടിയാടുന്ന ജഡാധാരി കോലത്തിന് മുന്നിൽ വരെ ഇത്തരം നിയന്ത്രണരേഖ വച്ചിരുന്നു.

ക്ഷേത്രത്തിലെ പ്രധാന കവാടത്തുലൂടെയുള്ള പ്രവേശനത്തിന് ദലിതർക്ക് വർഷങ്ങൾക്ക് മുൻപേ തന്നെ വിലക്കുണ്ട്. ഇവര്‍ക്ക് മുന്‍വശത്തെ പടിക്ക് പുറത്തുനിന്ന് പ്രാർഥിക്കാം. പടിയിൽ കയറിയാൽ ആചാര ലംഘനമാകും. അല്ലെങ്കിൽ പിന്‍വശത്ത് കൂടിയുള്ള കാട്ടുവഴിയിലൂടെ കടക്കണം. ഇവിടെയാകട്ടെ കണ്ണൊന്ന് തെറ്റിയാൽ വലിയ കുഴിയിലേക്കും വീഴും. അവര്‍ണര്‍ക്ക് ദൂരെ മാറി തുണിവിരിച്ച് അന്നം വിളമ്പി നൽകും. അതും കഴിച്ചു ദൂരെ നിന്നും പ്രാർഥിച്ചു മടങ്ങണം.

ജാതി വിവേചനത്തിന്‍റെ ഈ അതിരുകൾ പൊട്ടിക്കാൻ കൃഷ്‌ണ മോഹൻ എന്ന ദലിത്‌ യുവാവിന്‍റെ നേതൃത്വത്തിൽ ഒരു കൂട്ടം യുവാക്കൾ ക്ഷേത്ര നട കയറി. ഇതോടെ സവർണ മേധാവിത്വം ഉറഞ്ഞു തുള്ളി. ആചാര ലംഘനമുണ്ടായെന്നും ദൈവം കോപിച്ചെന്നും നാട്ടിൽ പ്രചരിച്ചതോടെ ജാതിയുടെ പേരിൽ ക്ഷേത്രം എന്നെന്നേക്കുമായി അടച്ചു. നാൽപത്തിയഞ്ച് സെന്റില്‍ സ്ഥിതി ചെയ്യുന്നതാണ് എൻമകജെ പഞ്ചായത്തിലെ ജഡാധാരി ക്ഷേത്രം. ഇതിന് അറുന്നൂറ്‌ വർഷത്തിലധികം പഴക്കമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്. ചുവന്ന പെയിന്‍റടിച്ച സിമന്റില്‍ പണിതീര്‍ത്ത ക്ഷേത്രത്തിന്‍റെ പടികളിലൂടെ സവര്‍ണ വിഭാഗത്തില്‍പെട്ടവര്‍ക്ക് മാത്രമാണ് പ്രവേശനം.

വര്‍ഷത്തില്‍ മൂന്ന് ഉത്സവങ്ങളും ആഴ്ചയില്‍ ചൊവ്വ, ഞായര്‍, ദിവസങ്ങളില്‍ പ്രത്യേക പൂജകളും മാത്രം നടക്കുന്ന ക്ഷേത്രത്തില്‍ ജഡാധാരി തെയ്യം കെട്ടും അന്നദാനവുമാണ് പ്രധാന ചടങ്ങുകള്‍. ദലിതര്‍ ഏറെ ആരാധനയോടെ കാണുന്ന ജഡാധാരി തെയ്യം അവസാനമായി നടന്നത് 2018 നവംബറിലാണ്. നല്‍ക്കദായ എന്ന ദലിത് വിഭാഗക്കാരാണ് തെയ്യം കെട്ടുക. ഇവര്‍ക്കും പൊതുവഴിയിലൂടെ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. ക്ഷേത്രമുറ്റത്ത് പ്രത്യേകം നിശ്ചയിച്ച പ്രദേശത്താണ് തെയ്യം കെട്ടിയാടുന്നത്. നിലവില്‍ ക്ഷേത്ര പരിസരം കാടുകയറിയ അവസ്ഥയിലാണ്. പ്രശ്‌നം പരിഹരിക്കാൻ ദേവപ്രശ്‌നങ്ങൾ വച്ചെങ്കിലും പരിഹാരമായില്ല. സവർണ വിഭാഗം സഹകരിക്കാത്തതാണ് തടസ്സമെന്നും പറയപ്പെടുന്നു. അതേസമയം നവോത്ഥന കേരളത്തിൽ ജാതിയുടെ പേരിൽ ദൈവം ശ്രീകോവിലിനുള്ളിൽ അടച്ചിടപ്പെട്ടിരിക്കുന്നു എന്നത് മറ്റൊരു വിരോധാഭാസം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.