കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കാനായി സിപിഎം മണ്ഡലം കമ്മറ്റി യോഗം ആരംഭിച്ചു. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നേരത്തെ സ്ഥാനാർഥി പട്ടികയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ ആർ ജയനന്ദയുടെ പേര് ആയിരുന്നു സംസ്ഥാന നേതൃത്വത്തിന് നൽകിയത്. എന്നാൽ മണ്ഡലം കമ്മറ്റിയിൽ ഭൂരിപക്ഷം ആളുകൾ ഈ തീരുമാനത്തിന് എതിരായതോടെയാണ് മഞ്ചേശ്വരത്ത് അനിശ്‌ചിതത്വം ഉടലെടുത്തത്.
മഞ്ചേശ്വരത്തെ അനിശ്ചിതത്വം; സിപിഎം മണ്ഡലം കമ്മറ്റി യോഗം ചേരുന്നു - അനിശ്ചിതത്വം
സ്ഥാനാർഥി പട്ടികയിൽ ആദ്യം ഉയര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.ആർ.ജയനന്ദക്കെതിരെ എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെയാണ് മണ്ഡലത്തില്‍ അനിശ്ചിതത്വം ഉണ്ടായത്.