കാസർകോട്: ജില്ലയില്‍ 11 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. അഞ്ച് പേർ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ വിദേശത്ത് നിന്ന് വന്നവരും രണ്ട് മഹാരാഷ്ട്രയില്‍ നിന്നെത്തിയവരാണ്. കുവൈത്തില്‍ നിന്നെത്തിയ മഞ്ചേശ്വരം, പള്ളിക്കര, കാഞ്ഞങ്ങാട് നഗരസഭാ (രണ്ട്), അജാനൂര്‍, മീഞ്ച, പനത്തടി സ്വദേശികൾക്കും അബുദാബിയില്‍ നിന്ന് വന്ന കാഞ്ഞങ്ങാട് നഗരസഭാ സ്വദേശിനിക്കും ഒമാനില്‍ നിന്ന് വന്ന വോര്‍ക്കാടി സ്വദേശിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിൽ നിന്ന്കോടോംബേളൂര്‍, മംഗല്‍പാടി സ്വദേശികൾക്കും കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 സ്ഥിരീകരിച്ച് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ആരോഗ്യ പ്രവര്‍ത്തക, ഉക്കിനടുക്ക മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രണ്ട്ബദിയഡുക്ക സ്വദേശികൾ, കിനാനൂര്‍ കരിന്തളം, പടന്ന സ്വദേശികൾ പടന്നക്കാട് കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്നും രോഗമുക്തി നേടി.
വീടുകളില്‍ 5456 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 428 പേരുമുള്‍പ്പെടെ 5884 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. പുതിയതായി 359 പേരെ നീരിക്ഷണത്തിലാക്കി. സെന്‍റനല്‍ സര്‍വ്വെ അടക്കം പുതിയതായി 205 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചു. 545 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 338 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിച്ചു.