ETV Bharat / state

മുല്ലപ്പള്ളിയോട് കോണ്‍ഗ്രസ് രക്ത സാക്ഷികളുടെ ആത്മാവ് പൊറുക്കില്ല: കെ.സുരേന്ദ്രന്‍ - കെ.സുരേന്ദ്രന്‍

എന്‍ഡിഎ മുന്നേറ്റമുണ്ടാക്കുമെന്ന തിരിച്ചറിവാണ് മുല്ലപ്പള്ളി പരസ്യമായി വോട്ട് യാചിക്കാന്‍ കാരണം

bjp  Congress martyrs' souls  not forgive Mullappally  K Surendran  മുല്ലപ്പള്ളി  കെ.സുരേന്ദ്രന്‍
മുല്ലപ്പള്ളിയോട് കോണ്‍ഗ്രസ് രക്ത സാക്ഷികളുടെ ആത്മാവ് പൊറുക്കില്ല; കെ.സുരേന്ദ്രന്‍
author img

By

Published : Apr 5, 2021, 12:50 PM IST

Updated : Apr 5, 2021, 1:25 PM IST

കാസർകോട്‌: സിപിഎമ്മിനോട് പരസ്യമായി വോട്ട് യാചിച്ച മുല്ലപ്പള്ളിയോട് കോണ്‍ഗ്രസ് രക്ത സാക്ഷികളുടെ ആത്മാവ് പൊറുക്കില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍. എന്‍ഡിഎ മുന്നേറ്റമുണ്ടാക്കുമെന്ന തിരിച്ചറിവാണ് മുല്ലപ്പള്ളി പരസ്യമായി വോട്ട് യാചിക്കാന്‍ കാരണം. ഇത് കോണ്‍ഗ്രസിന്‍റെ രാഷ്ട്രീയ പാപ്പരത്വമാണ് തെളിയിക്കുന്നത്. മുല്ലപ്പള്ളി പരാജയം സമ്മതിച്ചുവെന്നതിന്‍റെ തെളിവാണിത്. മഞ്ചേശ്വരത്തിനോടൊപ്പം നേമത്തും കഴക്കൂട്ടത്തുമെല്ലാം ബിജെപിയെ തോല്‍പ്പിക്കാന്‍ ഇടത് വലത് മുന്നണികള്‍ കൂട്ടുചേരുന്നുണ്ടെന്നും തലശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് മനഃസാക്ഷി വോട്ട് ചെയ്യാമെന്നും സുരേന്ദ്രന്‍ കാസര്‍കോട് പറഞ്ഞു.

മുല്ലപ്പള്ളിയോട് കോണ്‍ഗ്രസ് രക്ത സാക്ഷികളുടെ ആത്മാവ് പൊറുക്കില്ല: കെ.സുരേന്ദ്രന്‍

Last Updated : Apr 5, 2021, 1:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.