ETV Bharat / state

മണ്‍പാത്ര നിര്‍മാണത്തിന്‍റെ പാരമ്പര്യം കൈവിടാതെ ഒരു ഗ്രാമം; എരിക്കുളത്തെ 200 കുടുംബങ്ങള്‍ക്ക് ഈ വ്യവസായം ജീവിത മാര്‍ഗം

കാസര്‍കോട് ജില്ലയിലെ എരിക്കുളം എന്ന ഗ്രാമത്തിലാണ് ഇന്നും മണ്‍പാത്ര നിര്‍മാണം ജീവിത മാര്‍ഗമാക്കിയ കുടുംബങ്ങള്‍ ഉള്ളത്. 200ല്‍ അധികം കുടുംബങ്ങളാണ് പ്രതിസന്ധി കാലത്തും മണ്‍പാത്ര നിര്‍മാണത്തെ മുറുകെ പിടിക്കുന്നത്

Kerala clay pot making  Clay pot making in Erikkulam of Kasargod  Clay pot making in Erikkulam  clay pot making  മണ്‍പാത്ര നിര്‍മാണത്തിന്‍റെ പാരമ്പര്യം  കാസര്‍കോട് ജില്ല  കാസര്‍കോട് ജില്ലയിലെ എരിക്കുളം  മണ്‍പാത്ര നിര്‍മാണം  കളിമണ്ണ് ശേഖരണം  കളിമണ്ണ്  കുശവൻ
മണ്‍പാത്ര നിര്‍മാണം
author img

By

Published : Mar 15, 2023, 8:04 PM IST

മണ്‍പാത്ര നിര്‍മാണത്തിന്‍റെ പാരമ്പര്യം കൈവിടാതെ എരിക്കുളം

കാസർകോട്: പരമ്പരാഗതമായ അറിവും പ്രാദേശികമായി ലഭിക്കുന്ന വിഭവങ്ങളും ഉപയോഗിച്ച് ഗ്രാമങ്ങളില്‍ ഏറെ പ്രചാരത്തില്‍ ഉണ്ടായിരുന്ന വ്യവസായമായിരുന്നു മണ്‍പാത്ര നിര്‍മാണം. മണ്‍പാത്ര വ്യവസായത്തിന് ഉണ്ടായിരുന്ന സ്വീകാര്യതയ്‌ക്ക് മികച്ച ഉദാഹരണമായിരുന്നു കുംഭാര കുടിലുകളില്‍ ഒരുകാലത്ത് നിറഞ്ഞു നിന്ന സമൃദ്ധി. പ്രമാണിമാരുടെ അകത്തളങ്ങള്‍ മുതല്‍ പണിയാളരുടെ കുടിലുകളില്‍ വരെ സര്‍വ പ്രൗഢിയും ലഭിച്ചു പോന്ന മണ്‍പാത്രങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഇല്ലാത്ത അവസ്ഥയിലാണ്.

ചില പ്രത്യേക ഉത്സവങ്ങള്‍ക്ക് മാത്രമാണ് ഇപ്പോള്‍ മണ്‍പാത്രങ്ങള്‍ ഉപയോഗിച്ചു വരുന്നത്. പ്രതിസന്ധി കാലഘട്ടത്തിലും മണ്‍പാത്ര നിര്‍മാണ മേഖലയെ ചേര്‍ത്തു പിടിക്കുന്ന ചില പ്രദേശങ്ങള്‍ ഇന്നും കേരളത്തില്‍ ഉണ്ട്. അത്തരത്തില്‍ കാസര്‍കോടും മൺപാത്ര നിർമാണത്തിന്‍റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരു ഗ്രാമമുണ്ട്.

ഇരുന്നൂറോളം കുടുംബങ്ങൾ ഇന്നും മൺപാത്ര നിർമാണത്തിലൂടെ ജീവിത വരുമാനം കണ്ടെത്തുന്ന എരിക്കുളമാണ് ആ ഗ്രാമം. ഇവിടെ എത്തിയാൽ മൺപാത്രങ്ങൾ കാണാത്ത വീടുകൾ അപൂർവമായിരിക്കും. പുരുഷന്മാരും സ്ത്രീകളും പ്രായമുള്ളവരും അടക്കം മൺപാത്ര നിർമാണത്തിന്‍റെ തിരക്കിലാകും.

വിഷു, ഓണം വിപണിയിൽ എത്തുന്ന മൺ കലങ്ങളിൽ ആവശ്യക്കാർ കൂടുതലും എരിക്കുളത്തിനു തന്നെ. ഈ വർഷത്തെ വിഷുക്കാല വിപണിയെ പ്രതീക്ഷയോടെയാണ് ഇവർ കാത്തിരിക്കുന്നത്. 40 വർഷമായി മൺപാത്ര നിർമാണം തുടർന്നു വരുന്നവരും ഇവർക്കിടയിലുണ്ട്.

ഉത്സവമാകുന്ന കളിമണ്ണ് ശേഖരണം: മണ്ണ് ശേഖരിക്കുന്നത് മുതൽ പാത്രങ്ങളിൽ ചായം പൂശുന്നതുവരെ അതിസൂക്ഷ്‌മത ആവശ്യമാണെന്ന് ഇവർ പറയുന്നു. എരിക്കുളം വയലിൽ കളിമണ്ണെടുപ്പ് ഗ്രാമത്തിന്‍റെ ഉത്സവമായി മാറാറുണ്ട്. മൺപാത്ര നിർമാണത്തിനായുള്ള പ്രത്യേക മണ്ണ് ശേഖരിക്കലാണ് ഉത്സവമായി നടക്കുക. നൂറ്റാണ്ടുകളായി നടക്കുന്ന കുശവൻ സമുദായക്കാരുടെ ആചാരം കൂടിയാണിത്.

ഓരോ വർഷവും എരിക്കുളം ഗ്രാമത്തിലെ മുഴുവന്‍ ആളുകളും പ്രായഭേദമന്യേ മുഴുവൻ ഈ ഉത്സവത്തിൽ പങ്കെടുക്കും. മേടമാസത്തിലാണ് മണ്ണെടുക്കുന്നത്. ഒരാഴ്‌ചക്കാലം വയിലിൽ നിന്ന് കളിമണ്ണ് കുഴിച്ചെടുക്കും. ഒരു വർഷക്കാലത്തെ മൺപാത്ര നിർമാണത്തിനുള്ള കളിമണ്ണ് കുഴിച്ചെടുത്ത് തലച്ചുമടായി കൊണ്ടുവന്ന് അവരവരുടെ പറമ്പിൽ ചെറിയ കുഴിയിൽ സൂക്ഷിക്കും.

ചളി, ചൂര്, പൊടിച്ചൂര് എന്നീയിനം മണ്ണാണ് വയലിൽ നിന്ന് കുഴിച്ചാൽ കിട്ടുന്ന ഇനങ്ങൾ. ഈ മണ്ണ് വീടുകളിലെത്തിച്ച് ആവശ്യത്തിന് പൂഴി ചേർത്ത് മൺപാത്ര നിർമാണത്തിന് ആവശ്യമായ രീതിയിൽ കുഴച്ചെടുക്കും. കളിമൺപാത്ര നിർമാണത്തില്‍ എന്ന പോലെ പച്ചക്കറി കൃഷിയിലും മികവു തെളിയിച്ചിട്ടുണ്ട് ഇവിടുത്തെ മിക്ക വീട്ടുകാരും.

മൺപാത്ര നിര്‍മാണത്തിനായി കളിമണ്ണ് കുഴിച്ചെടുക്കുന്ന വയലില്‍ തന്നെ പച്ചക്കറി കൃഷി ചെയ്‌ത്‌ വിജയം കൊയ്യുകയാണ് ഇവര്‍. സ്‌ത്രീകളും പുരുഷന്മാരും മാത്രമല്ല കുട്ടികൾ പോലും ഇവിടെ കര്‍ഷകരാണ്‌. മഞ്ഞ് പെയ്യുന്ന പ്രഭാതത്തില്‍ കൂവലിൽ നിന്ന്‌ മൺപാനിയിൽ വെള്ളമെടുത്ത്‌ പ്രത്യേക രീതിയിൽ കൂട്ടത്തോടെ കൃഷിക്ക് വെള്ളം തളിക്കുന്ന മനോഹര ദൃശ്യം ഇവിടെയെത്തിയാൽ കാണാം.

പ്രതിസന്ധി നേരിടുന്ന മണ്‍പാത്ര വ്യവസായം: എരിക്കുളത്തിന് പുറമെ കയക്കുളം, കീക്കാനം, എരുമക്കുളം, പിലിക്കോട്, ചിപ്ലിക്കയ, പൈക്ക തുടങ്ങിയ സ്ഥലങ്ങളിലും പരമ്പരാഗത മൺപാത്ര നിർമാണമുണ്ട്. അതേ സമയം അലൂമിനിയം, സ്റ്റീൽ പാത്രങ്ങൾ വീടുകളുടെ അടുക്കള കൈയടക്കിയപ്പോൾ മൺപാത്ര നിർമാണത്തില്‍ ഏർപ്പെടുന്നവർ കുലത്തൊഴിൽ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. പുതുതലമുറ നിർമാണം പഠിച്ചെടുക്കാൻ വൈമനസ്യം കാണിക്കുന്നതും ഈ പരമ്പരാഗത തൊഴിലിന് പ്രതിസന്ധിയാകുകയാണ്. പാത്രങ്ങൾ നിർമിക്കുന്നതിന് ആവശ്യമായ കളിമണ്ണ് വയലുകളിൽ കുറഞ്ഞതും അധ്വാനത്തിന് അനുസരിച്ചുള്ള വരുമാനം ലഭിക്കാത്തതും കൂടുതൽ പേർ ഈ മേഖലയെ ഉപേക്ഷിക്കാൻ കാരണമായിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.